സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ അജ്ഞാത രോഗം, രണ്ടാഴ്ചയില്‍ മരിച്ചത് ഏഴുപേര്‍. അജ്ഞാതരോഗം ബാധിച്ച് മരിച്ചവരില്‍ മൂന്നുപേര്‍ കുട്ടികളാണ്. തണ്ടാരി ഗ്രാമത്തിലെ ഒരേ കുടുംബത്തില്‍പെട്ട അഞ്ചുപേരാണ് മരിച്ചത്. ഇവര്‍രെല്ലാം ഛര്‍ദിയും വയറുവേദനയുമായി ചികിത്സയിലായിരുന്നു.
തിരുവണ്ണാമലൈ നഗരത്തില്‍ നിന്നും 19 കിലോമീറ്റര്‍ അകലെയുള്ള തണ്ടാരി ഗ്രാമത്തില്‍ 160 ഓളം കുടുംബങ്ങളാണുള്ളത്. ഒക്‌ടോബര്‍ അഞ്ചിനായിരുന്നു ഇവിടെ അജ്ഞാതരോഗത്തെ തുടര്‍ന്നുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഏഴാംക്ലാസ് വിദ്യാര്‍ത്ഥി ക്രിസ്റ്റഫറാണ് ആദ്യം മരണപ്പെട്ടത്. ചര്‍ദ്ദിച്ച് അവശനായ ക്രിസ്റ്റഫറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് മൂന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍ വിനോദ് കുമാര്‍(23), നെല്‍സണ്‍(6),കൃതിക മെര്‍ലിന്‍(8), മുനുസാമി(70), അമുദ(23) എന്നിവരും സമാനമായ രീതിയില്‍ മരണത്തിന് കീഴടങ്ങി.
അതേസമയം, മരണത്തില്‍ അസാധാരണമായി ഒന്നുമില്ലെന്നായിരുന്നു തിരുവണ്ണാമലൈ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ആദ്യനിഗമനം. അമുദയുടെ മരണത്തോടെയാണ് സംഭവത്തിന്റെ ഗൗരവത്തിലേയ്ക്ക് ആശുപത്രി അധികൃതര്‍ എത്തിയത്. ഇതോടെയാണ് വിഷയം ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. എന്നാല്‍ രോഗ കാരണം തിരിച്ചറിയാനാകാതെ വലയുകയാണ് ഡോക്ടര്‍മാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല