ഒറ്റഗോളിന്റെ വ്യത്യാസത്തില്‍ വാത് വെയ്്പ്പുകാരന് നഷ്ടമായത് ഒരു ലക്ഷം പൗണ്ട്. ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലെ വാത് വയ്പിലാണ് നേരിയ വ്യത്യാസത്തില്‍ അജ്ഞാതനായ വാത് വെയ്പുകാരന്് ലക്ഷം പൗണ്ട് നഷ്ടപ്പെട്ടത്. ഞയറാഴ്ചയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നടന്ന മത്സരങ്ങളുടെ സ്കോറാണ് ഇയാള്‍ വാത് വെയ്ച്ചത്.
ഞയറാഴ്ച തോട്ടന്ഹാമും റീഡിങ്ങും തമ്മില്‍ നടക്കുന്ന മത്സരത്തില്‍ തോട്ടന്ഹാം റീഡിങ്ങിനെ 3-1ന് പരാജയപ്പെടുത്തുമെന്നും തിങ്കളാഴ്ചത്തെ മത്സരത്തില്‍ എവര്‍ട്ടണും ന്യൂകാസിലും 2-2 സമനില ആകുമെന്നും ചൊവ്വാഴ്ച നട്കകുന്ന മത്സരത്തില്‍ മോണ്ട്പെല്ലിയറിനെ ആഴ്സണല്‍ 3-1ന് പരാജയപ്പെടുത്തുമെന്നും ആയിരുന്നു ഇയാള്‍ വാത് വെച്ചിരുന്നുത്. ഇതിനെല്ലാം യഥാക്രമം 16/1, 14/ 1, 16/1 എന്നിങ്ങനെയായിരുന്നു സാധ്യത കല്പ്പിച്ചിരുന്നത്. മൊത്തം 4,334/1 ആയിരുന്നു സാധ്യത.
എന്നാല്‍ ആദ്യത്തെ രണ്ട് സെലക്ഷനുകള്‍ ശരിയായി വന്നതോടെ ഇയാള്‍ വിജയിക്കാനുളള സാധ്യത ഏറുകയും ചെയ്തു. എന്നാല്‍ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ അഴ്സണല്‍ മോണ്ടര്‍ പില്ലറിനെ പരാജയപ്പെടുത്തിയെങ്കിലും രണ്ട് ഗോളുകളെ നേടിയുളളു. പതിനെട്ടാമത്തെ മിനിട്ടില്‍ ഗെര്വിന്ഹോ ആ്ഴ്സനലിന് വേണ്ടി രണ്ടാമത്തെ ഗോള്‍ നേടിയെങ്കിലും പിന്നീട് മ്ത്സരത്തിന്റെ അവസാനം വരെ വേറെ ഗോളുകള്‍ ഒന്നും വീണില്ല. ഇതോടെ കൈയ്യകലത്ത് എത്തിയ സമ്മാനം ഇയാളില്‍ നിന്ന് വഴുതിപോവുകയായിരുന്നു.
തുക വാതുവെയ്പ് സ്ഥാപനമായ ബ്ലൂ സ്ക്വയറിന് തന്നെ ലഭിച്ചു. തുടര്‍ന്ന കപ്പിനും ചുണ്ടിനും ഇടയില്‍ സമ്മാനം നഷ്ടമായ നിര്ഭാഗ്യവാന് ഒരു സമാശ്വാസ സമ്മാനം ലഭിക്കുമെന്ന് ബ്ലൂ സ്ക്വയറിന്റെ പി ആര് മാനേജര്‍ അലെന്‍ അല്ഗെര് പറഞ്ഞു. ഇന്വെര്നെസ്സില് നിന്നുളളയാളാണ് ബെറ്റ് നഷ്ടമായ നിര്ഭാഗ്യവാന്. 250 പൗണ്ട് ഇയാള്‍ക്ക് സമാശ്വാസ സമ്മാനമായി ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല