1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 2, 2016

സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ രക്തദാനത്തിലൂടെ എയ്ഡ്‌സ് ബാധിതരായത് 2234 പേര്‍. ദേശീയ എയ്ഡ്‌സ് നിയന്ത്രണ സംഘടനയുടെ (നാക്കോ) 2014 സപ്തംബര്‍ മുതല്‍ 2016 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരമാണ്
ഇന്ത്യയില്‍ രക്തദാനത്തിലൂടെ എയ്ഡ്‌സ് ബാധിതരായത് 2234 പേര്‍ അശുദ്ധ രക്തം സ്വീകരിച്ച് എയിഡ്‌സ് ബാധിതരാതായി പറയുന്നത്.

ഇത് പ്രകാരം കേരളത്തില്‍ രക്തദാനത്തിലൂടെ 89 പേര്‍ എയ്ഡ്‌സ് ബാധിതരായിട്ടുണ്ട്. സുരക്ഷിതമല്ലാത്ത രക്തദാനത്തിലൂടെ എയ്ഡ്‌സ് ബാധിച്ചവരുടെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഉത്തര്‍പ്രദേശിലാണ്361. 292 പേരുമായി ഗുജറാത്താണ് രണ്ടാമത്.

മഹാരാഷ്ട്രയില്‍ 276ഉം ഡല്‍ഹിയില്‍ 264ഉം പശ്ചിമ ബംഗാളില്‍ 135ഉം കര്‍ണാടകയില്‍ 127ഉം ഹരിയാണയില്‍ 99ഉം ബിഹാറില്‍ 91ഉം തമിഴ്‌നാട്ടില്‍ 89ഉം പഞ്ചാബില്‍ 88ഉം ഛത്തീസ്ഗഢില്‍ 69ഉം ഒഡിഷയിലും രാജസ്ഥാനിലും 55ഉം ആന്ധ്രപ്രദേശില്‍ 43ഉം തെലങ്കാനയില്‍ 43 പേര്‍ക്കും ഇപ്രകാരം എയ്ഡ്‌സ് പിടിപെട്ടിട്ടുണ്ട്.

ജാര്‍ഖണ്ഡിലും മണിപ്പുരിലും 17ഉം ഉത്തരാഖണ്ഡില്‍ 16ഉം ജമ്മുകശ്മീരിലും മധ്യപ്രദേശിലും 14ഉം അസമില്‍ എട്ടും മിസ്സോറമിലും നാഗാലാന്‍ഡിലും നാലും ദമാനില്‍ മൂന്നും ഗോവയില്‍ രണ്ടും പുതുച്ചേരി ഒരാളും എയ്ഡ്‌സ് ബാധിതരായിട്ടുണ്ട്.

രാജ്യത്തെ അംഗീകൃത രക്തബാങ്കുകളില്‍ നിന്ന് ലഭിച്ച രക്തത്തില്‍ നിന്നാണ് രോഗ ബാധയുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പല രക്തബാങ്കുകളും കര്‍ശനമായ വ്യവസ്ഥകള്‍ പാലിക്കാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പരിപൂര്‍ണ സുരക്ഷ ഉറപ്പു വരുത്താന്‍ സംവിധാനങ്ങളില്ലാത്തതാണ് തിരിച്ചടിയാകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.