സ്വന്തം ലേഖകന്‍: യുപി സ്ത്രീ പീഡനത്തിന്റെ രാജ്യ തല്‍സ്ഥാനം, രണ്ടാം ക്ലാസുകാരിക്ക് മധ്യവയസ്കനില്‍ നിന്ന് ക്രൂര പീഡനം. ഉത്തര്‍പ്രദേശ് ബല്ലിയയിലുള്ള ഒരു ഗ്രാമത്തിലാണ് 55 വയസ് പ്രായം വരുന്ന മധ്യവയസ്കന് രണ്ടാം ക്ലാസുകാരിയെ മൃഗീയമായി പീഡിപ്പിച്ചത്.
ഉത്തര്‍പ്രദേശ് ഗ്രാമങ്ങളില്‍ പെണ്‍കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തുടര്ക്കഥയാകുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഒടുവിലത്തെ സംഭവം. ശനിയാഴ്ചയാണ് എഴു വയസുകാരി പീഡനത്തിനിരയായത്. വീട്ടില്‍ കുട്ടിയെ തനിച്ചു നിര്‍ത്തി രക്ഷിതാക്കള്‍ പോയതാണ് ക്രൂരകൃത്യത്തിന് കാരണമായിരിക്കുന്നതെന്നു പോലീസ് പറയുന്നു.
ആരുമില്ലാത്ത തക്കം നോക്കി മധ്യവയസ്കന് വീട്ടിനുള്ളില്‍ കയറുകയായിരുന്നു. പീഡനം നടന്നശേഷം കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. രക്ഷിതാക്കളോട് സംഭവം പറഞ്ഞാല്‍ കൊന്നുകളയുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന് അനീസ് അന്‍സാരി വ്യക്തമാക്കി. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്തെന്നും പോലീസ് അറിയിച്ചു.
യുപിയിലെ മറ്റൊരു ഗ്രാമത്തില്‍ ആറ് പേര് ചേര്‍ന്ന് 15കാരിയെ സ്വന്തം രക്ഷിതാക്കളുടെ മുന്നില്‍വെച്ച് പീഡിപ്പിച്ചതിന്റെ നടുക്കം ഇതുവരെ വിട്ടുമാറിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല