സ്വന്തം ലേഖകന്‍: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആദ്യ നിയമസഭാ പ്രസംഗത്തിനിടെ എംഎല്‍എമാരുടെ കൂട്ട ഉറക്കം, ചിത്രങ്ങള്‍ വൈറല്‍. മുഖ്യമന്ത്രി സ്ഥാനമേറ്റതിനു ശേഷം യോഗി ആദ്യമായി യുപി വിധാന്‍സഭയെ ആദ്യം അഭിസംബോധന ചെയ്യുന്നതിനിടെയാണ് എംഎല്‍എ മാരുടെ കുട്ടയുറക്കം.
വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപി യുടെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ഇന്നലെ നടന്ന പ്രസംഗത്തിനിടെ ഉറങ്ങുന്ന എംഎല്‍എ മാരുടെ ചിത്രങ്ങള്‍ ഉടനടി വൈറലാകുകയും ചെയ്തു. ഇന്ത്യന്‍ എക്സ്പ്രസ് ഫോട്ടോഗ്രാഫര്‍ വിശാല്‍ ശ്രീവാസ്തവ് എടുത്ത ചിത്രങ്ങള്‍ ആണ് വൈറലായത്. ഇന്ത്യന്‍ എക്സ്പ്രസ് വെബ്ബ്സൈറ്റിലാണ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.
പൊതുജനക്ഷേമത്തിനായി ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് മുന്നോട്ടു നീങ്ങണമെന്നും ചുവപ്പ് ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ സ്വകാര്യ ആവ്യെത്തിനായി ഉപയോഗിക്കരുതെന്ന നിര്‍ദേശങ്ങള്‍ യോഗി സഭാംഗങ്ങള്‍ക്ക് നല്‍കുമ്പോഴെല്ലാം ജനപ്രതിനിധികള്‍ കൂര്‍ക്കം വലിച്ചുറങ്ങുക തന്നെയായിരുന്നു. യോഗി ആദിത്യനാഥിന്റെ പ്രസംഗത്തിന് മാത്രമല്ല അസംബ്ലി സ്പീക്കര്‍ എച്ച് എന്‍ ദിക്സിത് പ്രസംഗിക്കുമ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല