അവയവ ദാനത്തിലൂടെ ജീവന്റെയും ജീവിതത്തിന്റെയും മഹത്വം മനുഷ്യ മനസ്സുകളിലേക്ക് പകര്‍ന്ന് കൊണ്ട് ഫാ.ഡേവിസ് ചിറമേലിന്റെ നേതൃത്വത്തില്‍ ഉപഹാര്‍ എന്ന സംഘടന മെയ് 23 ന് ആരംഭിച്ച സന്ദേശ യാത്രക്ക് ജൂണ്‍ 5 വെള്ളിയാഴ്ച 12:30 ന് പൂള്‍ ഡോര്‍സെറ്റില്‍ സ്വീകരണം ഒരുക്കുന്നു. ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ജീവകാരുണ്യ വിഭാഗം ‘ഡി കെ സി ചാരിറ്റീസ്’ ആതിധേയത്വും വഹിക്കും.
ജൂണ്‍ 5 വെള്ളിയാഴ്ച ഉച്ചക്ക് 12:30 ന് പൂളില്‍ എത്തി ചേരുന്ന ഉപഹാര്‍ സംഘത്തെ കാന്‍ഫോര്‍ഡ് ഹീത്ത് കമ്മ്യൂണിറ്റി സെന്റെറിലേക്ക് സ്വീകരിച്ച് ആനയിക്കും.
ഫാ ഡേവിസ് ചിറമേല്‍ നല്കുന്ന ജീവ സന്ദേശത്തിനു ശേഷം ഉപഹാര്‍ ജീവിത യാത്രയുടെയും അവയവ ദാനത്തിന്റെയും അവതരണം നടത്തും . തുടര്‍ന്ന് രജിസ്‌ട്രെഷന്‍ നടക്കും
ചടങ്ങില്‍ പൂള്‍ നഗര സഭ കൗണ്‍സില്ലര്‍മാര്‍, ഡോര്‍സെറ്റ് റേസ് & എക്വലിറ്റി സംഘടനയുടെ പ്രതിനിധികള്‍, കൗണ്‍സില്‍ ഉദ്യോഗസ്ഥര്‍, മാരി ക്യുറി ഫണ്ട് ചെയര്‍ പേര്‍സണ്‍ ,യുക്ക്മ്മ പ്രതിനിധികള്‍ എന്നിവര്‍ വിഷിഷ്ട്ടാതിധികളായി പങ്കെടുക്കും.
സന്ദേശ യാത്രയുടെ വിജയത്തിനായി ഡി കെ സി ചാരിറ്റീസ് കണ്‍വീനര്‍ ഷിബു ശ്രീധരന്റെ നേതൃത്വത്തില്‍ പന്ത്രണ്ട് അംഗ പ്രവര്‍ത്തന സമിതി അക്ഷീണം പ്രവര്‍ത്തിച്ച് വരുന്നു. ജാതി മത വര്‍ണ്ണ സംഘടനകള്‍ വ്യത്യസമില്ലാതെ ജീവ ജീവിത സന്ദേശയാത്ര സ്വീകരണത്തിലേക്ക് ഏവരെയും സ്വാഗതം
ചെയ്യുന്നതിനൊപ്പം തുടര്‍ന്നും ഉപഹാറിന് പിന്തുണയേകാന്‍ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി പ്രസിഡന്റ് ഷിബു ഫെര്‍ണാന്‍ടെസ് അഭ്യര്‍ത്ഥിചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല