മാഞ്ചസ്റ്റര്‍: നൂറുകണക്കിന് ഏഷ്യന്‍ വംശജര്‍ മരണം കാത്തു കഴിയുന്ന യുകെയില്‍ അതിനു പരിഹാരമായ അവയവമാറ്റത്തിനും മജ്ജയും രക്തവും മാച്ചിംഗാകാതെ വിഷമിക്കുന്നവരെ സഹായിക്കുന്നതിനുമായി ഒരു സംഘം മലയാളി പ്രൊഫഷണലുകളും ഒപ്പം ചിറമേല്‍ അച്ഛനും ആ വെല്ലുവിളി ഏറ്റെടുക്കുന്നു.
രൂപീകരിച്ച് ഒരു വര്‍ഷം തികയും മുമ്പെ യുകെയുടെ എല്ലാ പട്ടണങ്ങളും സന്ദര്‍ശിച്ച് ഏഷ്യന്‍ വംശജരെ, പ്രത്യേകിച്ച് കൂടുതലും മലയാളി സമൂഹത്തെ സന്ദര്‍ശിച്ച് കഴിയുന്നത്ര ആളുകളുടെ രക്തസാമ്പിളുകളും ഒപ്പം കോശ സാമ്പിളുകളും ശേഖരിച്ച് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉപഹാര്‍.
ഉപഹാറിന്റെ സഹകരണത്തോടെതന്നെ രണ്ട് അവയവ മാറ്റല്‍ ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചു കഴിയുന്ന ഈ സാഹചര്യത്തില്‍ കൂടുതല്‍പേരെ അതിനു പ്രോത്സാഹിപ്പിക്കുകയും മരണാന്തര സമ്മപത്രം വാങ്ങി ദേശീയ ആരോഗ്യരംഗത്ത്, പ്രത്യേകിച്ച് ഏഷ്യന്‍ വംശജരുടെ ഇടയില്‍ കടന്നുചെല്ലുകയുമാണ് ‘ഗഫിറ്റ് ഓഫ് ലൈഫ്’ എന്ന് പേരിട്ടിരിക്കുന്ന ഈ യാത്രയുടെ ലക്ഷ്യം.
23ന് ഉച്ചകഴിഞ്ഞ് മാഞ്ചസ്റ്ററില്‍നിന്നും യാത്ര ആരംഭിക്കും. വിത്തിംഗ്ടണിലുള്ള ഗാന്ധി ഹാളില്‍നിന്നും 2.30ന് ആരംഭിക്കുന്ന യാത്രയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച് യുകെയിലെ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവര്‍ സംസാരിക്കുകയും എന്‍എച്ച്എസിന്റെ പ്രതിനിധികള്‍ പങ്കെടുക്കുകയും ചെയ്യും. ഒപ്പം രക്തസാമ്പിളുകളുടെ ശേഖരണവും ഉണ്ടാകും.
മാഞ്ചസ്റ്ററില്‍ നടക്കുന്ന ഗിഫ്റ്റ് ഓഫ് ലൈഫിന്റെ യാത്രയില്‍ എല്ലാ രംഗങ്ങളിലുമുള്ളവര്‍ പങ്കെടുക്കണമെന്ന് യാത്രയുടെ മേല്‍നോട്ടം വഹിക്കുന്ന ചിറമേല്‍ അച്ചന്‍ അഭ്യര്‍ഥിച്ചു. അന്നുതന്നെ ബോള്‍ട്ടണില്‍ യാത്രയ്ക്ക് രണ്ടാമത്തെ സ്വീകരണം നല്‍കും.
യാത്രയുടെ കൂടുതല്‍ വിവരങ്ങളറിയാന്‍ കെ.ഡി. ഷാജിമോന്‍ (07886526706), ജയ്‌നി ചാക്കോ (07403168345) എന്നിവരുമായി ബന്ധപ്പെടണം.
ഉദ്ഘാടന സ്ഥലത്തിന്റെ വിലാസം:
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല