ഉര്‍വ്വശിയെ കേന്ദ്ര കഥാപാത്രമാക്കി പപ്പന് പയറ്റുവിള സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ‘കുഞ്ചിയമ്മയ്ക്ക് അഞ്ചു മക്കള്‍’. എന്നാലിപ്പോള്‍ പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് ചിത്രത്തില്‍ നിന്ന് ഉര്‍വ്വശി പിന്മാറിയെന്നാണ് അണിയറ വാര്‍ത്ത. കരാറൊപ്പിടുന്ന സമയത്ത് 15 ലക്ഷം രൂപയാണ് ഉര്‍വ്വശിയുടെ പ്രതിഫലമായി പറഞ്ഞുറപ്പിച്ചിരുന്നതെന്നാണ് സിനിമാവൃത്തങ്ങള്‍ പറയുന്നത്.
എന്നാലിപ്പോള്‍ യാദൃശ്ചികമായി ഉണ്ടായ ചില സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്ന് ഉര്‍വ്വശിയുടെ പ്രതിഫലം 15 ലക്ഷത്തില്‍ നിന്ന് എട്ട് ലക്ഷമാക്കി ചുരുക്കേണ്ട അവസ്ഥയാണെന്നും സഹകരിക്കണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടുവത്രെ. കുഞ്ചിയമ്മയ്ക്ക് അഞ്ച് മക്കള്‍ ഉര്‍വ്വശിയുടെ പിന്‍ബലത്തില്‍ വിജയിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞുനോക്കി.
നിര്‍ബന്ധത്തിനു വഴങ്ങി 15 ന് പകരം എട്ടു ലക്ഷത്തിന് കുഞ്ചിയമ്മയാകാന് ഒരുക്കമാണെന്ന് ഉര്‍വ്വശി സമ്മതിച്ചിരുന്നു വെന്നാണിയുന്നത്. അതേസമയം, ആകെയുള്ള പ്രതിഫലമായ 8 ലക്ഷത്തില്‍ 5 ലക്ഷം അഡ്വാന്‍സായി തരണം എന്ന് ഉര്‍വശി കടുംപിടുത്തം പിടിച്ചുവത്രെ. എന്നാല്‍, അഡ്വാന്‍സായി അഞ്ചു ലക്ഷം കൊടുക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായില്ല.
കരാറൊപ്പിട്ട സമയത്തു തരാമെന്ന് പറഞ്ഞിരുന്ന പ്രതിഫലം പോയിട്ട് താനാവശ്യപ്പെട്ട അഡ്വാന്‍സ് പോലും കിട്ടില്ലെന്നായപ്പോള്‍ ഉര്‍വ്വശി തനിക്ക് തെലുങ്കില്‍ നേരത്തെ കമ്മിറ്റ് ചെയ്ത വേറൊരു പ്രൊജക്ട് ഉണ്ടെന്നും താന്‍ കുഞ്ചിയമ്മയില് നിന്ന് പിന്മാറുകയാണെന്നും നിര്‍മ്മാതാക്കളെയും സംവിധായകനെയും അറിയിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡിസംബര്‍ 28 ന് കുഞ്ചിയമ്മയുടെ ഷൂട്ടിംഗ് തുടങ്ങുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ ഉര്‍വ്വശിയുടെ പിന്മാറ്റവും സാമ്പത്തിക പ്രതിസന്ധികളുമൊക്കെച്ചേര്ന്ന് കുഞ്ചിയമ്മയുടെ ഭാവി പ്രവചിക്കാനാവാത്ത അവസ്ഥയിലാക്കിയിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല