1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2016

സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ ചെലവില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്ന ഉറുദു എഴുത്തുകാര്‍ മുന്‍കൂര്‍ അനുമതി വാങ്ങാന്‍ ഉത്തരവ്. ഇത്തരം പുസ്തകങ്ങളില്‍ ദേശ വിരുദ്ധമോ സര്‍ക്കാറിനെതിരെയോ ഒന്നും ഉണ്ടാവില്ലെന്ന മുന്‍കൂര്‍ ഉറപ്പ് ലഭിക്കണമെന്നും കൂടാതെ ഏതെങ്കിലും തരത്തില്‍ സാമൂഹിക സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം പുസ്തകത്തില്‍ ഉണ്ടാവാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു.

മാനവ വിഭവ ശേഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോഷന്‍ ഓഫ് ഉറുദു ലാങ്‌ഗ്വേജ് ( എന്‍.സി.പി.യു.എല്‍ ) ആണ് ഇങ്ങനെ ഒരു നിര്‍ദേശം മുന്നോട്ട് വെച്ചത്. ഇതു പ്രകാരം ഓരോ വര്‍ഷവും എഴുത്തുകാര്‍ ഇത്തരത്തില്‍ സത്യവാങ് മൂലം നല്‍കണം. രണ്ട് സാക്ഷികളുടെ ഒപ്പും ഫോറത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ മാസങ്ങളില്‍ ഏതാനും ഉറുദു എഴുത്തുകാര്‍ക്കും എഡിറ്റര്‍മാര്‍ക്കും ഇതിനായുള്ള ഫോറം കിട്ടിക്കഴിഞ്ഞു. കരാര്‍ ലംഘിച്ചാല്‍ സമിതിക്ക് എഴുത്തുകാര്‍ക്കെതിരെ നിയമ നടപടികളെടുക്കാനും നല്‍കികൊണ്ടിരിക്കുന്ന സാമ്പത്തിക സഹായം പിന്‍വലിക്കാനും അധികാരമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.