1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2012

വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എന്നും ഉത്സാഹം കാണിച്ചിട്ടുള്ള നടിയാണ് ഉര്‍വശി. തലയണമന്ത്രം, കഴകം, വിഷ്ണുലോകം, മധുചന്ദ്രലേഖ, അച്ചുവിന്‍റെ അമ്മ, മമ്മി ആന്‍റ് മീ തുടങ്ങിയ സിനിമകള്‍ ഉദാഹരണം. പറയാനാണെങ്കില്‍ എത്ര പറയണം. എത്രയെത്ര കഥാപാത്രങ്ങള്‍.

ഉര്‍വശി വീണ്ടും വിസ്മയിപ്പിക്കാനൊരുങ്ങുകയാണ്. ഇത്തവണ ഒരു കോളജു വിദ്യാര്‍ത്ഥിനിയുടെ വേഷത്തിലാണ് ഉര്‍വശി എത്തുന്നത്. ചിത്രത്തിന് പേര് ‘മൈ ഡിയര്‍ മമ്മി’. ബിജു വട്ടപ്പാറ തിരക്കഥ രചിക്കുന്ന ഈ സിനിമയുടെ സംവിധാനം മഹാദേവന്‍. ഒരു ഫീല്‍ ഗുഡ് മൂവിയാണ് മൈ ഡിയര്‍ മമ്മി.

രണ്ടര മണിക്കൂര്‍ നേരം പ്രേക്ഷകരെ രസിപ്പിക്കുക എന്ന ലക്‍ഷ്യത്തോടെയുള്ള സിനിമ. സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് ഉര്‍വശിയുടേത്.കഥ കേട്ട് ത്രില്ലടിച്ച ഉര്‍വശി ഉടന്‍ തന്നെ ഡേറ്റ് നല്‍കുകയായിരുന്നു. ഈ സിനിമയുടെ തമിഴ് പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ‘പേച്ചിയക്ക മരുമകന്‍’ എന്നാണ് പടത്തിന് പേര്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.