മറ്റു പല താരങ്ങളെയും പോലെ മലയാള സിനിമയിലെ മുന്‍ നായികാ താരം ഉര്‍വശിയും മൂവി ക്യാമറയ്‌ക്ക് പിന്നിലെത്തുന്നു. അടുത്ത വര്‍ഷം ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഉര്‍വശി. ഒരു തമിഴ് സിനിമയിലൂടെയായിരിക്കും അവര്‍ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
തമിഴിലെ പ്രമുഖ എഴുത്തുകാരനായ ക്രേസി മോഹന്റെ കഥയാവും ഉര്‍വശി സിനിമയാക്കുക എന്നറിയുന്നു. മുന്‍പ് ‘ഉത്സവമേളം’ എന്ന മലയാള ചിത്രത്തിന് ഉര്‍വശി കഥയെഴുതിയിരുന്നു.’പിടക്കോഴി കൂവുന്ന നൂറ്റാണ്ട’് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും ഉര്‍വശിയായിരുന്നു.
ഇപ്പോള്‍ തിരുവനന്തപുരത്ത് ഷൂട്ടിംഗ് നടക്കുന്ന വരുന്ന ‘ലക്ഷ്‌മിവിലാസം രേണുക മകന്‍ രഘുരാമന്‍’ എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് ഉര്‍വശി. ഒരുപിടി കാമ്പുളള കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് മലയാളത്തില്‍ സജീവമായി നിലനില്‍ക്കുന്ന അവസരത്തിലാണ് സംവിധാനത്തിലും ഒരു കൈ പ്രയോഗിക്കാന്‍ ഉര്‍വശി തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല