ചലച്ചിത്ര നടി ഉര്‍വശിക്ക് അവധി ദിവസങ്ങളിലായി കൂടുതല്‍ ദിവസം മകളോടൊപ്പം കഴിയാനുള്ള മുന്‍ ഉത്തരവ് എറണാകുളം കുടുംബക്കോടതി സ്റ്റേ ചെയ്തു. എല്ലാ ഞായറും ഉച്ചയ്ക്ക് രണ്ടുമുതല്‍ ആറുമണി വരെ കുട്ടിയെ ഉര്‍വശിയോടൊപ്പം വിടാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.
കുട്ടിയെ ആരോടൊപ്പമാണ് നിര്‍ത്തേണ്ടതെന്ന തര്‍ക്കത്തില്‍ മനോജ് കെ. ജയന്‍ കോടതിയില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് പുറപ്പെടുവിച്ച മുന്‍ ഉത്തരവിനെതിരെ മനോജ് നല്‍കിയ അപേക്ഷയിലാണ് ഇത്. ഇതിനിടെ തിങ്കളാഴ്ച കുട്ടിയെ ഉര്‍വശിയോടൊപ്പം അനുവദിച്ച സമയത്തെക്കുറിച്ചും കോടതിയില്‍ തര്‍ക്കമുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല