ഉര്‍വ്വശി മദ്യത്തിനടിമയെന്ന് മുന്‍ ഭര്‍ത്താവും നടനുമായ മനോജ്.കെ.ജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉര്‍വ്വശിക്കൊപ്പം പോകാന്‍ തയ്യാറല്ലെന്ന് മകള്‍ കുഞ്ഞാറ്റ കോടതിയെ അറിയിച്ചതിന് പുറകേയാണ് മനോജ്.കെ.ജയന്റെ തുറന്നു പറച്ചില്‍.
“ഒരാളെ കുറിച്ചും മോശമായി പറയാത്ത ആളാണ് ഞാന്‍. എന്നാല്‍ ഇത്രയും കാലം പറയാതെ വെച്ച ആ കാര്യം ഇനിയും പറയാതിരിക്കാന്‍ വയ്യ. പൂര്‍ണ്ണമായും മദ്യത്തിനടിമയാണ് ഉര്‍വ്വശി. ഇത്രയും കാലം ഞാനിത് പറയാതിരുന്നത് അവര്‍ ഒരു സ്ത്രീയാണെന്ന് പരിഗണിച്ചാണ്. “മനോജ് പറയുന്നു.
മദ്യപിച്ച് നേരെ നില്‍ക്കാന്‍ പോലും സാധിക്കാത്ത നിലയിലാണ് അവര്‍ കോടതിയില്‍ വന്നത്. ഇങ്ങനെയുള്ള ഒരാളുടെ കൂടെ മകളെ പറഞ്ഞയക്കാന്‍ പറ്റില്ല.
ഇന്ന് രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ ഉര്‍വ്വശിക്കൊപ്പമായിരുന്നു കുഞ്ഞാറ്റ കഴിയേണ്ടിയിരുന്നത്.എന്നാല്‍ ഉര്‍വ്വശിക്കൊപ്പം പോകില്ലെന്ന് കുഞ്ഞാറ്റ രേഖാമൂലം കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ സമ്മതമില്ലാതെ അയയ്ക്കാനാകില്ലെന്ന് കോടതിയും വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിക്കുമെന്നും കുടുംബകോടതി വ്യക്തമാക്കി. ഹൈക്കോടതിയില്‍ ഹരജി നിലവിലിരിക്കുന്ന കാര്യത്തില്‍ കുടുംബകോടതിക്ക് തന്നെ തീരുമാനമെടുക്കാനാകില്ലെന്നും കോടതി അറിയിച്ചു.
നേരത്തെ ഓണം ക്രിസ്മസ് അവധി ദിനങ്ങളിലും മധ്യവേനല്‍ അവധിയിലെ 15 ദിവസവും മാസത്തിലെ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും കുട്ടിയെ ഉര്‍വശിക്കൊപ്പം അയയ്ക്കാന്‍ കുടുംബകോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ പിന്നീട് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മനോജിന്റെ ആവശ്യത്തെ തുടര്‍ന്ന് ഈ വ്യവസ്ഥകളെല്ലാം റദ്ദാക്കി ഞായറാഴ്ചകളില്‍ നാല് മണിക്കൂര്‍ മാത്രം കുട്ടിയെ വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ഉര്‍വശി നല്‍കിയ ഹരജി പരിഗണിച്ചാണ് കുട്ടിയെ ഇന്ന് ഉര്‍വശിക്കൊപ്പം വിട്ടുനല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല