1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2012

നടന്‍ മനോജ്.കെ.ജയനെതിരെ നടിയും മുന്‍ഭാര്യയുമായ ഉര്‍വ്വശി വക്കീല്‍ നോട്ടീസ് അയച്ചു. താന്‍ മദ്യപാനിയാണെന്നും കുട്ടിയെ കൊണ്ടുപോകാന്‍ കോടതിയില്‍ വന്നത് മദ്യപിച്ചാണെന്നുമുള്ള പ്രസ്താവനയ്‌ക്കെതിരെയാണ് നോട്ടീസ്.
ഒരാഴ്ചയ്ക്കകം പ്രസ്താവന പിന്‍വലിച്ച് മാപ്പ്പറയണമെന്നാണ്‌ ഹരജിയിലെ ആവശ്യം. മനോജിന്റെ പ്രസ്താവന അസൂയകൊണ്ടാണെന്നും ഹരജിയില്‍ ആരോപണമുണ്ട്. എന്നാല്‍ വക്കീല്‍ നോട്ടീസിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് മനോജ്.കെ.ജയന്‍ പറഞ്ഞു.
കഴിഞ്ഞദിവസമാണ് എറണാകുളം കുടുംബകോടതിയില്‍ സിനിമയെ വെല്ലുന്ന രംഗങ്ങള്‍ അരങ്ങേറിയത്. ഹൈക്കോടതി വിധിപ്രകാരം കോടതിയിലെത്തിയ ഉര്‍വ്വശി മദ്യപിച്ചുണ്ടെന്നായിരുന്നു മനോജ്.കെ.ജയന്റെ ആരോപണം. ഉര്‍വ്വശിയ്‌ക്കൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് മകള്‍ കുഞ്ഞാറ്റ കോടതിയില്‍ എഴുതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് കോടതി കുട്ടിയെ മനോജിനൊപ്പം വിടുകയായിരുന്നു.
മെഡിക്കല്‍ പരിശോധന നടത്തണമെന്ന കോടതിയുടെ ആവശ്യം ഉര്‍വ്വശി നിരസ്സിച്ചു. കുട്ടിയെ മനോജിനൊപ്പം വിട്ടതിനെ തുടര്‍ന്ന് കോടതിയില്‍ ബഹളം വെച്ച ഉര്‍വ്വശിയെ അഭിഭാഷക അനുനയിപ്പിച്ച് കൊണ്ടുപോകുകായിയിരുന്നു.
എന്നാല്‍ മനോജ് തനിയ്‌ക്കെതിരെ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്നും ശരീരത്തിന് സുഖമില്ലാത്തതിനാല്‍ അതിന്റെ അസ്വസ്ഥത ഉണ്ടായിരുന്നെന്നും അതിനെ മനപൂര്‍വ്വം വളച്ചൊടിക്കുകയായിരുന്നെന്നും ഉര്‍വ്വശി ഇന്നലെ പ്രതികരിച്ചിരുന്നു. മനോജ് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയായിരുന്നു കോടതിയില്‍ സംഭവിച്ചതെന്നും അതില്‍ താന്‍ പെട്ടുപോവുകായിരുന്നെന്നും ഉര്‍വ്വശി മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.