സ്വന്തം ലേഖകന്‍: അമേരിക്കയെ നടുക്കി പെന്‍സില്‍വാനിയയിലെ ജൂതപ്പള്ളിയില്‍ വെടിവെപ്പ്; 11 പേര്‍ കൊല്ലപ്പെട്ടു. പിറ്റ്‌സ്ബര്‍ഗ് നഗരത്തിലുള്ള ജൂതപ്പള്ളിയില്‍ പ്രാദേശിക സമയം 10 മണിയോടെയാണ് വെടിവെപ്പുണ്ടായത്.
സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. വെടിവെപ്പ് നടന്ന സമയത്ത് നിരവധിപേര്‍ സിനഗോഗില്‍ ഉണ്ടായിരുന്നു. വെടിവെപ്പ് നടത്തിയ അക്രമി പൊലീസിനു മുന്നില്‍ കീഴടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
അക്രമിയുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമായിട്ടില്ല. അക്രമത്തെ തുടര്‍ന്ന് ആളുകളെ പോലീസ് അവിടെനിന്ന് ഒഴിപ്പിച്ചു. അക്രമിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വെടിയേറ്റിട്ടുണ്ട്.
വില്‍ക്കിന്‍സ് അവന്യൂവിനെ ട്രീ ഓഫ് ലൈഫ് സിനഗോഗ്, സ്‌ക്വിരല്‍ ഹില്ലിലെ ഷേഡി അവന്യു എന്നിവിടങ്ങളില്‍ വെടിവയ്പ് നടന്നതായി പിറ്റ്‌സ്ബര്‍ഗ് പോലീസ് കമാന്‍ഡര്‍ സ്ഥിരീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല