പാക്കിസ്ഥാനില്‍ അല്‍ ഖായിദ നീക്കങ്ങളുടെ ചുമതലയുണ്ടായിരുന്ന അബു ഹഫ്സ് അല്‍ ഷഹ്രി കൊല്ലപ്പെട്ടതോടെ പാക്ക് ഗോത്രമേഖലയിലെ പ്രധാന ഭീഷണി ഇല്ലാതായെന്നു യുഎസ് അവകാശപ്പെട്ടു. ഇൌ വര്‍ഷംതന്നെ തലപ്പത്തുള്ള ഇരുപതില്‍ എട്ടുപേരെ അല്‍ ഖായിദയ്ക്കു നഷ്ടമായെന്നും ഇക്കണക്കിനു പോയാല്‍ രണ്ടു വര്‍ഷത്തിനകം അല്‍ ഖായിദ ശിഥിലമാകുമെന്നും വെറും പ്രചാരണ സംഘടനയായി മാറുമെന്നും യുഎസ് കരുതുന്നു.
പാക്കിസ്ഥാനില്‍ അല്‍ ഖായിദയുടെ രണ്ടാമനായ അബ്ദുല്‍ റഹ്മാന്‍ കൊല്ലപ്പെട്ട് ഒരു മാസം തികയുന്നതിനു മുന്‍പാണ് റഹ്മാന്റെ സ്ഥാനത്തേക്ക് ഉയരുമായിരുന്ന അല്‍ ഷഹ്രി കൊല്ലപ്പെട്ടത്. റഹ്മാന്‍ ഒാഗസ്റ്റിലാണു വധിക്കപ്പെട്ടത്. പാക്ക് താലിബാന്‍ നേതൃത്വത്തിലുണ്ടായ ശൂന്യത പരിഹരിക്കേണ്ട ചുമതലയുണ്ടായിരുന്ന ഷഹ്രി ഇൌയാഴ്ച ആദ്യവും. ആക്രമണം കൂടുതല്‍ ശക്തമാക്കുന്നതില്‍ പ്രഗത്ഭനായിരുന്ന ഷഹ്രിയെ ഇല്ലായ്മചെയ്തതു വലിയ നേട്ടമായാണ് നാറ്റോ സേന കരുതുന്നത്. എങ്ങനെയാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് ഇപ്പോഴും വ്യക്തമല്ല.
സൌദി വംശജനായ ഷഹ്രിയുടെ മരണത്തെപ്പറ്റി ഇപ്പോഴും പാക്കിസ്ഥാനു കൃത്യമായ വിവരമില്ല. ഞായറാഴ്ച യുഎസ് പൈലറ്റില്ലാവിമാനം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. അതില്‍ രണ്ടുപേര്‍ പാക്ക് തീവ്രവാദികളാണെന്നും മൂന്നാമന്‍ ആരെന്ന് അറിയില്ലെന്നുമാണു പാക്ക് നിലപാട്.പൈലറ്റില്ലാ വിമാനാക്രമണങ്ങളില്‍ തുടര്‍ച്ചയായി തലമുതിര്‍ന്നവരെ നഷ്ടപ്പെട്ടതോടെ അല്‍ ഖായിദ ഇപ്പോള്‍ ആശ്രയിക്കുന്നതു നേതൃപരിചയമില്ലാത്തവരെയാണ്. ഒട്ടും അറിയപ്പെടാതിരുന്ന ഷഹ്രിയുടെ ഉയര്‍ച്ചയും അങ്ങനെയായിരുന്നു.
ഭീകരസംഘടനയെന്ന നിലയില്‍ അല്‍ ഖായിദയുടെ അന്ത്യം വളരെ അടുത്തെത്തിയിരിക്കുന്നതായും തുടര്‍ച്ചയായ തീവ്രവാദിവിരുദ്ധവേട്ട ഭീകരപ്രവര്‍ത്തനം നടത്താന്‍ കഴിയാത്തവിധം അല്‍ ഖായിദയെ ശിഥിലമാക്കിയതായും പ്രതിരോധ ഇന്റലിജന്‍സ് വിഭാഗം അണ്ടര്‍ സെക്രട്ടറി മൈക്കല്‍ വിക്കേഴ്സ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല