അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ സുരക്ഷയുടെ പേരിലുള്ള പ്രകോപനപരമായ നടപടികള്‍ ആവര്ത്ിതയ്ക്കുന്നു. അബ്ദുള്‍ കാലാമും ജോര്‍ജ് ഫെര്‍ണാണ്ടസിനെയും വരെ വസ്ത്രമഴിച്ച് പരിസോധിച്ച് യുഎസ് വിമാനത്താവള അധികൃതരുടെ പുതിയ ഇര എണ്‍പത്തഞ്ചുകാരിയായ വൃദ്ധ.
ലോങ് ഐലന്‍ഡ് സ്വദേശി ലിനോര്‍ സിമ്മര്മാനെന്ന മുത്തശ്ശിയെയാണ് ജോണ്‍ എഫ് കെന്നഡി വിമാനത്താവള അധികൃതര്‍ ‘തീവ്രവാദി’യെന്നു സംശയിച്ചു വസ്ത്രമഴിച്ചു പരിശോധിച്ചത്. അധികൃതരുടെ കാര്‍ക്കശ്യമില്ലാത്ത നടപടികളില്‍ പരുക്കേറ്റ മുത്തശ്ശിക്കു ഫോര്‍ട്ട് ലൗഡര്ഡെയ്ലിലേക്കുള്ള വിമാനം കിട്ടിയതുമില്ല.
ന്യൂയോര്‍ക്ക് ഡെയ്ലി ടൈംസാണു കഴിഞ്ഞ ദിവസം സിമ്മര്മാനുണ്ടായ ദുരനുഭവം ലോകത്തെ അറിയിച്ചത്.
നേരാന്‍ വണ്ണം നടക്കാന്‍ പോലും കഴിയാത്തതിനാല്‍ വീല്‍ ചെയറില്‍ വിമാനത്താവളത്തിലെത്തിയ സിമ്മര്മാന് ാേവാക്കറിന്റെ സഹായത്തോടെയാണ് പരിശോധനയ്ക്കെത്തിയത്. വോക്കറുമായി മെറ്റല്‍ ഡിറ്റക്റ്ററിലൂടെ കടക്കുന്നത് കുഴപ്പമായാലോ എന്ന് കരുതി ഇത് ഒഴിവാക്കാന്‍ അഭ്യര്ഥിച്ചതാണു വിനയായത്.
സ്വകാര്യമുറിയിലേക്ക് സിമ്മര്‍മാനെ കൂട്ടിക്കൊണ്ടുപോയ ട്രാന്സ്പോര്ട്ടേഷന് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന് ഉദ്യോഗസ്ഥര്‍ അവരുടെ വസ്ത്രങ്ങള്‍ അഴിച്ചുനീക്കി. ഇതിനിടെ, മടിയിലിരുന്ന വോക്കര്‍ ഉദ്യോഗസ്ഥരുടെ കൈ തട്ടി കാല്‍പ്പാദത്തില്‍ വീണു ചെറുതായി പരിക്കേല്‍ക്കുകയും ചെയ്തു.
സോക്സ് ചോരയില്‍ കുതിര്‍ന്നത് കണ്ടിട്ടും മനമലിയാത്ത ഉദ്യോഗസ്ഥര്‍ തന്റെ പാന്റ്സ് വലിച്ചഴിയ്ക്കുകയായിരുന്നുവെന്ന് സിമ്മര്മാന് പറഞ്ഞു. പരിശോധന പൂര്‍ത്തിയാക്കിയപ്പോഴേക്കും വിമാനം പോയിരുന്നു. പിന്നെ അടുത്ത വിമാനം വരെ മുത്തശ്ശിയ്ക്ക് കാത്തിരിയ്ക്കേണ്ടതായും വന്നു.
അതേസമയം, മെറ്റല്‍ ഡിറ്റക്റ്റര്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണു സിമ്മര്‍മാനെ വനിതാ ജീവനക്കാര്‍ ദേഹപരിശോധനയ്ക്കു വിധേയയാക്കിയതെന്നു വിമാനത്താവള അധികൃതര്‍ പറഞ്ഞു. ്ത്രം പൂര്‍ണമായി അഴിച്ചുമാറ്റിയെന്ന ആരോപണം തെറ്റാണെന്നാണ് അവരുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല