ലിബിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ അള്‍ജീരിയയിലെ ഗ്യാസ് പ്ലാന്റിനുനേരെയുണ്ടായ ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന മൊക്താര്‍ ബെല്‍മൊക്താര്‍ കൊല്ലപ്പെട്ടു. അല്‍ക്വയ്ദയുടെ മുന്‍ നേതാവാണ് ഇയാള്‍. മൊക്താറിന്റെ നേതൃത്തിലായിരുന്നു 2013ലാണ് അല്‍ജീരിയയില്‍ ആക്രമണമുണ്ടായത്. മൊക്താര്‍ കൊല്ലപ്പെട്ടെന്ന വിവരം ലിബിയന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അജ്ദാബിയ നഗരത്തില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ബെല്‍മൊക്താര്‍ കൊല്ലപ്പെട്ടത്. എന്നാല്‍, ഇക്കാര്യം പെന്റഗണ്‍ സ്ഥിരീകരിച്ചിട്ടില്ല. മൊക്താറിനെ ലക്ഷ്യം വെച്ച് വ്യോമാക്രമണം നടത്തി എന്ന് മാത്രമേ പെന്റഗണ്‍ സ്ഥിരീകരിച്ചിട്ടുളളു.
അമേനാസ് ഗ്യാസ് പ്ലാന്റിനുനേരെയുണ്ടായ ആക്രമണത്തില്‍ വിദേശികളടക്കം 40 പേര്‍ കൊല്ലപ്പെട്ടിരുന്നു. 800 ഓളം പേരെ അന്ന് തീവ്രവാദികള്‍ ബന്ദികളാക്കിയിരുന്നു.
2012 വരെ അല്‍ ഖായിദയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന മൊക്താര്‍ ബെല്‍മൊക്താര്‍ തുടര്‍ന്ന് സ്വന്തമായൊരു സൈനിക ഗ്രൂപ്പ് രൂപീകരിക്കുകയായിരുന്നു. 1980കളില്‍ അഫ്ഗാനിസ്താനില്‍ സോവിയറ്റ് വിരുദ്ധ പോരാട്ടങ്ങളിലൂടെയാണ് മൊക്താര്‍ കുപ്രസിദ്ധി നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല