സ്വന്തം ലേഖകന്‍: സ്വന്തം മരണത്തിന്റെ ദൃശ്യങ്ങള്‍ സ്വയം പകര്‍ത്തി യു.എസ് സൈന്യത്തിലെ വനിത ഫോട്ടോഗ്രാഫര്‍, ഞെട്ടിക്കുന്ന ചിത്രം പുറത്ത്. അമേരിക്കന്‍ സൈന്യത്തിലെ വനാതാ ഫോട്ടോഗ്രാഫറായ് ഹില്‍ദ ക്ലിറ്റ (22) നാണ് സ്വന്തം മരണ നിമിഷം കാമറയിലാക്കിയത്. ബോംബ് സ്‌ഫോടനത്തില്‍ നാല് അഫ്ഗാന്‍ സ്വദേശികള്‍ക്കൊപ്പം മരിക്കുന്നതിന്റെ ചിത്രമാണ് ഹില്‍ദ പകര്‍ത്തിയത്.
2013 ജൂലൈ രണ്ടിന് അഫ്ഗാനിസ്ഥാനിലെ ലാഗമാന്‍ പ്രവിശ്യയില്‍ പരിശീലന അഭ്യാസത്തിനിടെ മോര്‍ട്ടാര്‍ ഷെല്‍ പൊട്ടിത്തെറിച്ചാണ് ക്ലിറ്റണും നാല് അഫ്ഗാന്‍ സൈനികരും മരിച്ചത്. കഴിഞ്ഞ ദിവസം അമേരിക്കന്‍ സൈന്യം പുറത്തുവിട്ട ചിത്രം നിമിഷക്കള്‍ക്കകം സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. ഹില്‍ദയുടെ കുടുംബത്തിന്റെ സമ്മതത്തോടെയാണ് ചിത്രം പുറത്തുവിട്ടത്.
പുരുഷ സൈനികരോടൊപ്പം വനിതാ സൈനികരും പരിശീലനത്തിനിടെ അപകടം നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നുണ്ടെന്നാണ് ഹില്‍ദയുടെ ചിത്രം സൂചിപ്പിക്കുന്നതെന്ന് ചിത്രം പുറത്തുവിട്ട് സൈനിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. യു.എസ് സംസ്ഥാനമായ ജോര്‍ജിയ സ്വദേശിയായ ഹില്‌സ്ദയുടെ പേരില്‍ പ്രതിരോധ വകുപ്പ് ഒരു പുരസ്‌കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല