സ്വന്തം ലേഖകന്‍: ട്രംപ് വാക്കു പാലിച്ചു; സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അന്തിമപോരാട്ടം തുടങ്ങി; യുഎസ് പിന്തുണയോടെ കനത്ത ആക്രമണം അഴിച്ചുവിട്ട് ഭീകരവിരുദ്ധ സഖ്യസേന. സിറിയയെ ദിവസങ്ങള്‍ക്കകം ഐഎസില്‍ നിന്നു മോചിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച പറഞ്ഞതിനു പിന്നാലെയാണു പോരാട്ടം ശക്തമായത്.
ഇറാഖിനോട് അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ സിറിയയിലെ രണ്ടു ഗ്രാമങ്ങളിലാണ് പ്രധാന പോരാട്ടം. പത്തു ദിവസത്തോളം ആക്രമണത്തില്‍ നിന്നു പിന്മാറി നിന്ന ശേഷമാണ് കുര്‍ദ്, അറബ് സായുധ വിഭാഗങ്ങളുടെ കൂട്ടായ്മയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസ് (എസ്ഡിഎഫ്) ശനിയാഴ്ച രാത്രിയോടെ ‘അന്തിമയുദ്ധം’ ആരംഭിച്ചിരിക്കുന്നത്.
എസ്ഡിഎഫിന് യുഎസ് സൈന്യമാണു പരിശീലനം നല്‍കുന്നത്. ലോകത്ത് ഇനി ഐഎസ് ഇല്ല എന്ന നല്ല വാര്‍ത്ത വൈകാതെ തന്നെ കേള്‍ക്കാമെന്ന് എസ്ഡിഎഫ് വക്താവ് മുസ്തഫ ബാലി ട്വീറ്റ് ചെയ്തു. പോരാട്ടത്തിനു മുന്നോടിയായി സാധാരണക്കാര്‍ക്ക് ഒഴിഞ്ഞു പോകാന്‍ അവസരം നല്കി എസ്ഡിഎഫ് പത്തു ദിവസത്തോളം യുദ്ധത്തില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. അതിനിടെ ശനിയാഴ്ച വൈകിട്ട് എസ്ഡിഎഫിനു നേരെ ഐഎസ് ഭീകരര്‍ ആക്രമണം നടത്തി.
ഇതിനിടെ സിറിയയില്‍നിന്നു രക്ഷപ്പെട്ട് ഇറാക്കിലേക്കു കടക്കാന്‍ ശ്രമിക്കുന്ന ഐഎസ് ഭീകരരെ പിടികൂടാന്‍ സഖ്യസേനയിലെ ഫ്രഞ്ച് സൈനികര്‍ ഇറാക്കി അതിര്‍ത്തിയില്‍ കാവലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല