സ്വന്തം ലേഖകന്‍: യുഎസ് അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റ വേട്ട തുടരുന്നു; ഇന്ത്യക്കാരുള്‍പ്പെടെ 100 പേര്‍ പിടിയില്‍. മെക്‌സിക്കോ, യുഎസ് അതിര്‍ത്തി പ്രദേശങ്ങളില്‍ അമേരിക്കന്‍ കുടിയേറ്റ നിയമം ലംഘിച്ച് താമസിക്കുന്നവരെയാണ് ഫെഡറല്‍ ഓഫീസര്‍മാര്‍ അറസ്റ്റു ചെയ്തത്. ഹൂസ്റ്റണ്‍ ഏരിയയില്‍ നിന്നുമാത്രം 45 കുടിയേറ്റക്കാരാണ് പിടിയിലായത്.
കഴിഞ്ഞ അഞ്ചുദിവസമായി അതിര്‍ത്തി പ്രദേശങ്ങളില്‍ യു.എസ് എമിഗ്രേഷന്‍ കസ്റ്റംസ് എന്‍ഫോഴ്‌സ്മന്റെ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി വരികയാണ്. അറസ്റ്റിലായവരില്‍ എത്ര ഇന്ത്യന്‍ പൗരന്‍മാരുണ്ടെന്ന് യു.എസ് എമിഗ്രേഷന്‍ വ്യക്തമാക്കിയിട്ടില്ല.
ഹോണ്ടുറാസ്, എല്‍ സാല്‍വഡോര്‍, മെക്‌സിക്കോ, ഗ്വട്ടിമാല, അര്‍ജന്റീന, ക്യൂബ, നൈജീരിയ, ചിലി, തുര്‍ക്കി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായിരിക്കുന്നതെന്ന് പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. അനധികൃതമായി കുടിയേറിയവരും നാടുകടത്തപ്പെട്ടശേഷം നിയമം ലംഘിച്ച് വീണ്ടും കുടിയേറിയവരുമാണ് അറസ്റ്റിലായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല