സ്വന്തം ലേഖകന്‍: ‘എമര്‍ജന്‍സി നമ്പര്‍ ഡയല്‍ ചെയ്ത് അവള്‍ അലറി വിളിച്ചു, അയാള്‍ അവളെ കൊന്നു തിന്നുന്നു,’ യുഎസില്‍ നിന്ന് ഒരു ഭീകര കൊലപാതകത്തിന്റെ ദൃക്‌സാക്ഷി വിവരണം. ഹോട്ടല്‍ ഉടമയായ മാന്‍ഡി മൈല്‍സ് എന്ന അമേരിക്കക്കാരിയാണ് രക്തം ഉറയുന്ന കാഴ്ചയുടെ ഞെട്ടലില്‍ നിന്ന് ഇതുവരെ മോചിതയാകാതെ വലയുന്നത്. ഇരുപത്തിരണ്ടുകാരിയായ കെറിസ് യെമ്മ എന്ന പെണ്‍കുട്ടിയെ കാമുകന്‍ മാത്യു കൊന്നു തിന്നുന്നതിനായിരുന്നു മൈല്‍സ് ദൃക്‌സാക്ഷിയായത്.
മാന്‍ഡിയുടെ ഉടമസ്ഥയിലുള്ള സൗത്ത് വേല്‍സിലെ സര്‍ഹോവി ആംസ് ഹോട്ടലില്‍ 2014 നവംബര്‍ ആറിനായിരുന്നു സംഭവം. മുപ്പത്തിനാലുകാരനായ കാരനായ മാത്യു വില്ല്യംസാണ് കാമുകി കെറിസിനെ കൊന്നു തിന്നത്. വിചിത്രമായ ശബ്ദം കേട്ടായിരുന്നു മാന്‍ഡി കെറിസ് താമസിച്ചിരുന്ന ഏഴാം നമ്പര്‍ മുറിയിലേക്ക് പോയത്. ആ സമയം ഹോട്ടല്‍ ജീവനക്കാര്‍ ആരും തന്നെ ആ ഭാഗത്ത് ഉണ്ടായിരുന്നില്ല. മാന്‍ഡി നോക്കുമ്പോള്‍ കെറിസിന്റെ മുറി പൂട്ടിയിരുന്നില്ല.
അകത്ത് പ്രവേശിച്ചപ്പോള്‍ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് മാത്യു, കെറിസിന്റെ മുഖം തുരക്കുകയായിരുന്നു. അല്‍പനേരം മാന്‍ഡ്‌ലിക്ക് അനങ്ങാന്‍ കഴിഞ്ഞില്ല. ഇതിനിടെ മാത്യു യുവതിയുടെ മുഖം ഭക്ഷിക്കാന്‍ തുടങ്ങി. കണ്ട് നില്‍ക്കാനുള്ള ശക്തിയില്ലാതെ മാന്‍ഡി പുറത്തേക്കോടി വാതില്‍ പുറത്തു നിന്നും പൂട്ടിയിട്ടു. നിലവിളിച്ചുകൊണ്ട് എമര്‍ജന്‍സി നമ്പറായ 999 വിളിച്ച് മാന്‍ഡി അലറി, ‘അയാള്‍ അവളെ കൊന്നു തിന്നുന്നു’.
ഇതിനിടെ സംഭവം നടക്കുന്ന ഭാഗത്തേക്ക് പോകാന്‍ തുടങ്ങുകയായിരുന്ന മകനെ മാന്‍ഡി വിലക്കി. അവിടെ ഭീകരമായ ഒരു കൊലപാതകം നടക്കുകയാണെന്നും ഉടന്‍ എമര്‍ജന്‍സി നമ്പറില്‍ വിളിക്കണമെന്നും മകനോട് പറഞ്ഞു. മകനാണ് 999 ഡയല്‍ ചെയ്ത് നല്‍കിയത്. ഇടറുന്ന ശബ്ദത്തോടെ മാന്‍ഡി സംഭവം വിവരിച്ചു. തുടര്‍ന്ന് 999 ഓപ്പറേറ്റര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും കെറിസിന്റെ മുഖം മാത്യൂസ് വികൃതമാക്കിയിരുന്നു.
അറസ്റ്റിലായ കാമുകന്‍ മാത്യു രണ്ടര വര്‍ഷത്തോളം ജയിലില്‍ കിടന്ന ശേഷം 2014 ഒക്ടോബറില്‍ പുറത്തിറങ്ങി. പിന്നീട് ഇയാള്‍ സ്വയം ജീവനൊടുക്കുകയും ചെയ്തു. കെറിസിനെ കൊലപ്പെടുത്തുന്നതിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയിരുന്നു. മാനസിക രോഗിയാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്ക്റ്റ് നല്‍കിയായിരുന്നു അന്ന് അയാള്‍ ജയില്‍ മോചിതനായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല