സ്വന്തം ലേഖകന്‍: ചൈനീസ് ടെലികോം കമ്പനി വാവെക്കെതിരെ കേസെടുത്ത് അമേരിക്ക; എതിര്‍പ്പുമായി ചൈന. ടെലികോം കമ്പനി വാവെയ്‌ക്കെതിരെ അമേരിക്കന്‍ നീതി ന്യായ വിഭാഗം കേസെടുത്തു. കമ്പനി മേധാവി മെന്‍ വാങ്ഷുവിനും വാവെയുടെ സഹ സ്ഥാപനങ്ങള്‍ക്കുമെതിരെയാണ് കേസ്. അതിനിടെ അമേരിക്കയുടെ നീക്കത്തിനെതിരെ ചൈന രംഗത്തെത്തി.
അമേരിക്കയില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ ഉപരോധം മറികടന്ന് ഇറാനില്‍ വിറ്റഴിച്ചു, കമ്പനിയുടെ ബിസിനസുമായി ബന്ധപ്പെട്ട് ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ചു എന്നീ കുറ്റങ്ങളാണ് കമ്പനിക്കും മെന്‍ വാങ് ഷുവിനുമെതിരെ ചുമത്തിയിരിക്കുന്നത്. ഇതേ കുറ്റങ്ങള്‍ ചുമത്തി കമ്പനി മേധാവിയെ നേരത്തെ കാനഡ അറസ്റ്റ് ചെയ്യുകയും ഉപാധികളോടെ ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.
വാങ്ഷുവിനെ വിട്ടു നല്‍കാന്‍ അമേരിക്ക കാനഡയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കാനഡ ഇതിന് തയ്യാറായിരുന്നില്ല. ഇതിനിടെയാണ് കമ്പനിക്കെതിരെ അമേരിക്ക കേസെടുത്തിരിക്കുന്നത്. അതേസമയം കമ്പനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ വാവെയ് അധികൃതര്‍ നിഷേധിച്ചു. അമേരിക്കയുടെ നടപടി അധാര്‍മികമാണെന്ന് ചൈന പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല