സ്വന്തം ലേഖകന്‍: ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് താല്‍കാലിക വിരാമം; 90 ദിവസത്തേക്ക് പരസ്പരം പുതിയ തീരുവകള്‍ ചുമത്തില്ലെന്ന് ധാരണ. ജി20 രാജ്യങ്ങളുടെ ഉച്ചക്കോടിക്കിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് ഭരണാധികാരി ഷീജിങ് പിങ്ങും വ്യാപാര യുദ്ധത്തിന് താല്‍കാലിക വിരാമമിടുന്നതായി അറിയിച്ചത്.
ഇരുരാജ്യങ്ങളും ഉത്പന്നങ്ങള്‍ക്ക് പുതുതായി ഇറക്കുമതി തീരുവ ചുമത്തില്ലെന്ന് അറിയിച്ചു. 90 ദിവസത്തേക്കായിരിക്കും അമേരിക്കയും ചൈനയും പുതിയ ഇറക്കുമതി തീരുവ ചുമത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക. അതിനുള്ളില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് തീരുമാനം. ഇതോടെ ആഗോള വ്യാപാരരംഗത്തെ പ്രതിസന്ധിക്ക് താല്‍കാലിക വിരാമമായി.
നേരത്തെ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് ചുമത്തിയിരുന്ന തീരുവ 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി വര്‍ധിപ്പിക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. ജനുവരി മുതല്‍ പുതിയ തീരുവ ചുമത്താനായിരുന്നു നീക്കം. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അധിക തീരുവ ചുമത്തില്ലെന്നാണ് അമേരിക്കയുടെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല