സ്വന്തം ലേഖകന്‍: യുഎസില്‍ ഇന്ത്യന്‍ വംശജരുടെ കട തീവച്ചു നശിപ്പിക്കാന്‍ ശ്രമിച്ച അമേരിക്കക്കാരന്‍ അറസ്റ്റില്‍, അക്രമം കട അറബ് വംശജരുടേതെന്ന്. സ്ഥാപനത്തിന്റെ ഉടമസ്ഥര്‍ മുസ്!ലിങ്ങളാണെന്ന് തെറ്റിദ്ധരിച്ച് റിച്ചാര്‍ഡ് ലോയ്ഡ് എന്ന 64 കാരനാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സെന്റ് ലൂസിയയിലെ കച്ചവട സ്ഥാപനത്തിനാണ് തീയിട്ടത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം തീയണക്കുകയും അക്രമിയെ കീഴ്‌പ്പെടുത്തുകയും ചെയ്തു.
കട അടഞ്ഞുകിടക്കുകയായിരുന്നതിനാല്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല. ഉടമസ്ഥര്‍ മുസ്‌ലിംകളാണെന്ന ധാരണയിലാണു തീവയ്ക്കാന്‍ ശ്രമിച്ചതെന്നു പിടിയിലായ യുഎസ് പൗരന്‍ റിച്ചാര്‍ഡ് ലോയ്ഡ് (64) വ്യക്തമാക്കി. രാജ്യത്തുനിന്ന് അറബ് വംശജരെ തുരത്തുകയാണു തന്റെ ആവശ്യമെന്നും ഇയാള്‍ പറഞ്ഞു. അറബ് വംശജനാണ് ഉടമസ്ഥനെന്ന് ഇയാള്‍ തെറ്റിദ്ധരിക്കുകയായിരുന്നു. അമേരിക്കയെ രക്ഷിക്കാന്‍ തന്നാലാവുന്നത് ചെയ്യാനാണ് താന്‍ ശ്രമിക്കുന്നതെന്നും പോലീസ് ചോദ്യം ചെയ്യലിനിടെ ലോയ്ഡ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ചവറ്റുകൂനയിലെ വസ്തുക്കള്‍ കൂട്ടിയിട്ടാണ് സ്ഥാപനത്തിന് തീവെച്ചത്. തീ പെട്ടെന്ന് കെടുത്തിയതിനാല്‍ അധികം നാശനഷ്ടങ്ങളുണ്ടായിട്ടില്ല. കട അടച്ചിരുന്ന സമയത്ത് സുരക്ഷാഷട്ടറുകള്‍ ഇട്ടതും നാശനഷ്ടങ്ങള്‍ കുറച്ചു. ഇയാളുടെ പേരില്‍ പോലീസ് കേസെടുത്തു. ലോയ്ഡിന്റെ മാനസികനില പരിശോധിച്ച ശേഷം സംഭവം വംശീയാക്രമണം ആണോയെന്ന് തീരുമാനിക്കുമെന്ന് പോലീസ് പറഞ്ഞു.
അടുത്തിടെ ഇന്ത്യക്കാരായ രണ്ടുപേര്‍ യുഎസില്‍ വംശീയാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം അമേരിക്കയില്‍ എന്‍ജിനീയറായ ശ്രീനിവാസ് കുച്ചിഭോട്ട്‌ലയും കഴിഞ്ഞയാഴ്ച മറ്റൊരു ഇന്ത്യന്‍ വംശജനായ വ്യാപാരി ഹര്‍നിഷ് പട്ടേലുമാണ് വംശീയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇറാനിയന്‍ പൗരനെന്നു കരുതിയാണ് ഇതില്‍ ഒരാളെ അക്രമി വെടിവച്ചു കൊലപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല