സ്വന്തം ലേഖകന്‍: ശീതക്കാറ്റില്‍ തണുത്തു വിറച്ച് അമേരിക്ക; മരിച്ചവരുടെ എണ്ണം 12 കവിഞ്ഞു. അമേരിക്കയുടെ തെക്കന്‍ തീരത്തെ സംസ്ഥാനങ്ങളില്‍ ദുരിതം വിതച്ച് ശീതക്കാറ്റ്. കടുത്ത തണുപ്പില്‍ ഇതുവരെ 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
വിര്‍ജീനിയ, ജോര്‍ജിയ, സൗത്ത് കരോളൈന, ഫ്‌ലോറിഡ സംസ്ഥാനങ്ങളിലാണ് ശീതക്കാറ്റ് വീശുന്നത്. ചിലയിടങ്ങളില്‍ മൈനസ് 29 ഡിഗ്രി സെല്‍ഷസാണു താപനില. ഫ്‌ളോറിഡയില്‍ മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായി മഞ്ഞുവീഴ്ചയുണ്ടായി.
ജോര്‍ജിയയില്‍ മാത്രം 45,000 പേര്‍ക്കു വൈദ്യുതി ഇല്ലാതായി. സ്‌കൂളുകള്‍ അടച്ചിരിക്കുകയാണ്. മൂവായിരം വിമാനസര്‍വീസുകള്‍ റദ്ദാക്കി. മണിക്കൂറില്‍ 88 കിലോമീറ്റര്‍ വേഗമുള്ള ശീതക്കാറ്റ് കണക്ടിക്കട്ട് സംസ്ഥാനത്തും വീശുമെന്നു പ്രതീക്ഷിക്കുന്നു. ജോര്‍ജിയയുടെ തീരപ്രദേശങ്ങളില്‍ ഗവര്‍ണര്‍ നാഥാന്‍ ഡീല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല