സ്വന്തം ലേഖകന്‍: കമ്പനി ഉല്‍പ്പന്നങ്ങള്‍ കാന്‍സര്‍ ഉണ്ടാക്കുന്നതായി യുവതിയുടെ പരാതി, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് അമേരിക്കന്‍ കോടതി 700 കോടി ഡോളര്‍ പിഴയിട്ടു. കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതു മൂലം അണ്ഡാശയ കാന്‍സര്‍ ബാധിച്ചെന്ന ലൊയിസ് സ്ലെമ്പ് എന്ന സ്ത്രീ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെതിരെ പരാതിയിലാണ് കോടതിയുടെ വിധി. കാന്‍സര്‍ ഉണ്ടാക്കുമെന്ന് തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു കോടതി കമ്പനിക്ക് കനത്ത പിഴ വിധിച്ചത്.
നാല് ദശാബ്ദക്കാലമായി താന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ പൗഡറും ഷവര്‍ പൗഡറും ഉപയോഗിച്ചു വരികയായിരുന്നെന്നും അതിന്റെ ശേഷമാണ് കാന്‍സര്‍ പിടിപെട്ടതെന്നും യുവതി പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ഹെല്‍ത്ത്‌കെയര്‍ കമ്പനികളിലൊന്നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. ലോകത്ത് വിവിധ രാജ്യങ്ങളിലായി മൂവായിരത്തോളം കേസുകള്‍ കമ്പനിക്കെതിരായി നിലവിലുണ്ട് എന്നാണ് കണക്ക്.
കഴിഞ്ഞ വര്‍ഷം മറ്റൊരു യുവതിക്ക് 70 മില്യന്‍ ഡോളര്‍ പിഴയായി നല്‍കാന്‍ അമേരിക്കയിലെ കോടതി വിധിച്ചിരുന്നു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉത്പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന ടാല്‍ക്ക് എന്ന വസ്തുവാണ് കാന്‍സറിന് ഹേതുവാകുന്നത്. ഈര്‍പ്പം വലിച്ചെടുക്കാനുള്ള ഈ വസ്തുവിന്റെ കഴിവാണ് സൗന്ദര്യ വര്‍ദ്ധക ഉത്പ്പന്നങ്ങളില്‍ ഇത് ഉള്‍പ്പെടുത്തുന്നതിന് കാരണം. എന്നാല്‍ വിധിക്കെതിരെ അപ്പീലിന് പോകുമെന്ന് കമ്പനി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല