സ്വന്തം ലേഖകൻ: യുഎസിൽ തിങ്കളാഴ്ച്ച മുതൽ അമേരിക്കക്കാർക്ക് ഫൈസർ കോവിഡ് 19 വാക്സിൻ കുത്തിവെപ്പ് തുടങ്ങുമെന്ന് വിതരണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ അറിയിച്ചു. ആദ്യ ഡോസുകൾ ഞായറാഴ്ച അയക്കുമെന്ന് യു.എസ് ആർമി ജനറൽ ഗുസ്താവ് പെർന മാധ്യമപ്രവർത്തകരോടായി പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതൽ “അമേരിക്കയിലെ ജനങ്ങൾക്ക് വാക്സിനുകൾ ലഭിക്കുമെന്ന് ഞങ്ങൾക്ക് 100% ആത്മവിശ്വാസമുണ്ട്. -അദ്ദേഹം വ്യക്തമാക്കി.
യു.എസിലെ എല്ലാ സ്റ്റേറുകളിലുമുള്ള 145 സൈറ്റുകൾക്ക് തിങ്കളാഴ്ച വാക്സിൻ ലഭിച്ചേക്കും, ചൊവ്വാഴ്ച 425 സൈറ്റുകളിലേക്കും എത്തിക്കും. അവശേഷിക്കുന്ന 66 സൈറ്റുകളിൽ ബുധനാഴ്ചയും ആരംഭിക്കും. അതോടെ ഫൈസർ-ബയോ ടെക് വാക്സിെൻറ പ്രാഥമിക ഡെലിവറി പൂർത്തിയാകുമെന്നും ” അദ്ദേഹം പറഞ്ഞു.
ആദ്യത്തെ വാക്സിൻ ഷിപ്പിങ്ങിലൂടെ 30 ലക്ഷം പേർക്കാണ് കുത്തിവെപ്പ് നടക്കാൻ പോകുന്നത്. ഫൈസർ വാക്സിെൻറ അടിയന്തര ഉപയോഗത്തിന് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് അനുമതി നൽകിയിരിക്കുന്നത്. 16 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകാനാണ് യു.എസ് അനുമതി നൽകിയിരിക്കുന്നത്.
ഫൈസർ വാക്‌സിൻ 95 ശതമാനവും ഫലപ്രദമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. യു.കെ, സൌദി അറേബ്യ, ബഹ്‌റിൻ, കാനഡ എന്നീ രാജ്യങ്ങൾ നേരത്തെ വാക്സിെൻറ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു.
അതേസമയം, ഇന്ത്യയിൽ ഫൈസർ അധികൃതർ നൽകിയ അപേക്ഷ ഡ്രഗ്‌സ് കൺട്രോളർ ജനറലിെൻറ പരിഗണനയിലാണ്. ബ്രിട്ടനിൽ ഫൈസർ വാക്‌സിൻ സ്വീകരിച്ച ചിലർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഗുരുതര അലർജിയും മറ്റ് ബുദ്ധിമുട്ടുകളുമായിരുന്ന റിപ്പോർട്ട് ചെയ്യപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല