സ്വന്തം ലേഖകന്‍: അമേരിക്കയില്‍ മകളെ നാലു വര്‍ഷത്തോളം ബലാത്സംഗം ചെയ്ത അച്ഛന് 1503 വര്‍ഷം തടവ്. കൗമാരിക്കാരിയായ മകളെ നാലു വര്‍ഷത്തോളം തുടര്‍ച്ചയായി ബലാത്സംഗം ചെയ്തതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് 41 കാരനായ പിതാവിന് ഫ്രെസ്‌നോ കോടതി 1503 വര്‍ഷത്തെ തടവ് വിധിച്ചത്.
ഫ്രെസ്‌നോ സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും നീണ്ടശിക്ഷ നല്കുന്നത്. 2009 മെയ് മുതല്‍ 2013 മെയ് വരെ മകളെ ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. വീടുവിട്ടിറങ്ങാന്‍ കുട്ടി ധൈര്യം കാണിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
സപ്തംബറില്‍ ജൂറി ഇയാളെ 186 കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കോടതിയില്‍ കുറ്റബോധം പ്രകടിപ്പിക്കാത്ത പ്രതി മകളാണ് ഉത്തരവാദി എന്ന നിലപാടെടുക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്ക് പരമാവധി ശിക്ഷ നല്‍കാന്‍ കോടതി തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല