സ്വന്തം ലേഖകന്‍: ഉത്തര കൊറിയയെ അമേരിക്ക ആഗോള ഭീകരത പ്രോത്സാഹിപ്പിക്കുന്ന ഭീകരരാഷ്ട്രമായി പ്രഖ്യാപിച്ചു.യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഉത്തര കൊറിയയെ ഭീകരരാഷ്ട്രമായി പ്രഖ്യാപിച്ചത്. ജോര്‍ജ് ഡബ്ല്യു. ബുഷ് പ്രസിഡന്റായിരിക്കേ, ഈ പട്ടികയില്‍നിന്ന് ഉത്തര കൊറിയയെ ഒഴിവാക്കിയിരുന്നു.
ആണവ നിരായുധീകരണ ചര്‍ച്ച സുഗമമാക്കാനായിരുന്നു ഇത്.തിങ്കളാഴ്ച രാവിലെ വൈറ്റ്ഹൗസിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. സുഡാന്‍, സിറിയ, ഇറാന്‍ എന്നീ രാജ്യങ്ങളെയാണ് യു.എസ്. ഇതിനു മുമ്പ് ഭീകരരാഷ്ട്രങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്.
അന്താരാഷ്ട്രഭീകരതയ്ക്ക് പിന്തുണ നല്‍കുന്നു എന്നു പറഞ്ഞായിരുന്നു ഇത്. ഈ പട്ടികയിലാവും ഇനി ഉത്തര കൊറിയയുടെയും സ്ഥാനം. നിലവില്‍ വഷളായിക്കൊണ്ടിരിക്കുന്ന യുഎസ്, ഉത്തര കൊറിയ ബന്ധം ഇതോടെ കൂടുതല്‍ ഉലയുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല