സ്വന്തം ലേഖകന്‍: സിറിയയിലും ഇറാഖിലും തമ്പടിച്ചിരിക്കുന്ന അമേരിക്കന്‍ സൈന്യം ഇനി എന്തുചെയ്യും? സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ പൂര്‍ണമായും തുരത്തിയെന്ന പ്രഖ്യാപന്‍ത്തെ ആകാംക്ഷയോടെ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍. സിറിയയില്‍ ഐ.എസിനെ പൂര്‍ണമായും അവസാനിപ്പിച്ചെന്ന് അമേരിക്ക പ്രഖ്യാപിക്കുമ്പോള്‍ അവിടെ നിന്നും യു.എസ് സൈന്യം പൂര്‍ണമായും പിന്മാറുമോ എന്നാണ് പശ്ചിമേഷ്യ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസം ലബനിലും ഇസ്രായേലിലും സന്ദര്‍ശനം നടത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സൈനിക പിന്മാറ്റം ഉടനുണ്ടാവില്ലെന്ന സൂചനയാണ് നല്‍കിയത്.
സിറിയയില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുമെന്ന് മാസങ്ങള്‍ക്ക് മുന്പ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. പക്ഷേ സ്വന്തം പാര്‍ട്ടിയിലെ ചില അംഗങ്ങളുടെ തന്നെ സമ്മര്‍ദം കാരണം അതു നടപ്പിലായില്ല. സിറിയയില്‍ ഐ.എസിനെ നശിപ്പിച്ച ശേഷമേ പിന്മാറ്റമുണ്ടാകൂ എന്നാണ് പിന്നീട് ട്രംപുമായി അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കിയത്.
പശ്ചിമേഷ്യ ഉറ്റുനോക്കുന്നു, സിറിയയില്‍ നിന്നും യു.എസ് സൈന്യം പിന്‍മാറുമോ
യു.എസ് പിന്തുണയോടെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് ഐ.എസിനെ പൂര്‍ണമായും ഇല്ലാതാക്കിയതായി പ്രഖ്യാപിക്കുമ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ് സൈനിക പിന്മാറ്റമുണ്ടാകുമോ എന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ലബനിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞത് സിറിയയില്‍ അമേരിക്കയുടെ ദൌത്യത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് പറഞ്ഞത്. ഇസ്ലാമിക ഭീകരവാദം പ്രദേശത്ത് വളരില്ലെന്ന് തുടര്‍ന്നും ഉറപ്പുവരുത്തുമെന്നും പോംപിയോ പറഞ്ഞു.
സിറിയയില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്മാറുന്നത് ഇസ്രായേല്‍ ഇഷ്ടപ്പെടുന്നില്ല. യു.എസ് സൈനിക പിന്മാറ്റം നീട്ടിവയ്ക്കാന്‍ ഇസ്രായേലിന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങി റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില അംഗങ്ങള്‍ ട്രംപിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.എസിനെ തോല്പിച്ചെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ മൈക് പോംപിയോ ഇസ്രായേലിലെത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനെ കണ്ടതും ശ്രദ്ധേയമാണ്. ഇസ്രയേല്‍ പിടിച്ചടക്കിയ സിറിയന്‍ പ്രദേശമായ ഗോലന്‍കുന്നുകള്‍ മേല്‍ ഇസ്രയേലിനുള്ള അധീശത്വം അംഗീകരിക്കണമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല