യെമനില്‍ അമേരിക്ക നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്കെതിരെ യെമന്‍ കുടുംബം കോടതിയില്‍. 2012ല്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരു മതപ്രഭാഷകന്റെയും, പൊലീസ് ഉദ്യോഗസ്ഥന്റെയും കുടുംബാംഗങ്ങളാണ് ഇപ്പോള്‍ വാഷിംഗ്ടണിലെ ഫെഡറല്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇരുകുടുംബങ്ങളും സാമ്പത്തിക നഷ്ടപരിഹാരം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടട്ടില്ല. ഡ്രോണ്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പുറംലോകത്തെ അറിയിക്കണമെന്നും ഡ്രോണ്‍ ആക്രമണങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നഷ്ടം സംഭവിക്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു.
നേരത്തെ പാകിസ്ഥാനില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു അമേരിക്കക്കാരനും ഒരു ഇറ്റലിക്കാരനുമായ ബന്ദികള്‍ മരിച്ചെന്ന വൈറ്റ് ഹൗസിന്റെ വെളിപ്പെടുത്തല്‍ വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സത്യം അറിയാനുള്ള അവകാശമുണ്ടെന്നും തങ്ങളുടെ തെറ്റുകളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളുമെന്നും ഒബാമ പറഞ്ഞിരുന്നു. ഇത് തന്നെയാണ് ഹര്‍ജിയിലൂടെ യെമനീ കുടുംബങ്ങളും ആവശ്യപ്പെടുന്നത്.
മത പ്രഭാഷകനായ സലീം അഹ്മദ് ബിന്‍ അലി ജാബര്‍, പൊലീസുകാരനായ വലീദ് ബിന്‍ അലി ജാബര്‍ എന്നിവരാണ് മരിച്ചത്. അല്‍ക്വയ്ദാ പ്രവര്‍ത്തകരാണ് തെറ്റിദ്ധരിച്ചാണ് ഡ്രോണ്‍ ഓപ്പറേറ്റേഴ്‌സ് ഇവരെ കൊന്നതെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷെ, യുഎസ് ഇതുവരെ ഇത് ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല