സ്വന്തം ലേഖകന്‍: യുഎസിന്റെ
ആളില്ലാ അന്തര്‍വാഹിനി ചൈന പിടിച്ചു, സൗത്ത് ചൈന കടലില്‍ വീണ്ടും തര്‍ക്കം. തെക്കന്‍ ചൈന കടലിലെ അന്താരാഷ്ട്ര സമുദ്ര മേഖലയില്‍ നിന്നാണ് യുഎസിന്റെ അന്തര്‍വാഹിനി നിന്നു വിക്ഷേപിക്കാവുന്ന ഡ്രോണ്‍ ചൈനീസ് യുദ്ധകപ്പല്‍ പിടിച്ചെടുത്തത്. വെള്ളിയാഴ്ചയാണു തെക്കന്‍ ചൈന കടലിലെ അന്തരാഷ്ട്ര ജല മേഖലയില്‍ വിന്യസിച്ചിരുന്ന ഡ്രോണ്‍ പിടിച്ചെടുത്തത്.
സമുദ്രത്തിനടിയിലെ താപനില, ഉപ്പുരസം എന്നിവയെ കുറിച്ചു പഠനം നടത്തുന്ന ഡ്രോണാണ് പിടിച്ചെടുത്തതെന്ന് പെന്റഗണ്‍ വക്താവ് അറിയിച്ചു. സംഭവത്തില്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പ്രതിഷേധം പ്രകടപ്പിച്ചു. ചൈന പിടിച്ചെടുത്ത അന്തര്‍വാഹിനി ഡ്രോണ്‍ തിരികെ നല്‍കണമെന്നു ചൈനയോടു യുഎസ് ആവശ്യപ്പെട്ടിടുണ്ട്.
വ്യാഴാഴ്ച ഫിലിപ്പീന്‍സിലും സമാന സംഭവം ഉണ്ടായിരുന്നു. തര്‍ക്കമേഖലയായ തെക്കന്‍ ചൈന കടലില്‍ ചൈന സേനാവിന്യാസം വര്‍ധിപ്പിച്ചത് ആശങ്കകള്‍ക്കു കാരണമായിരുന്നു. ചൈന, വിയറ്റ്നാം, ഫിലിപ്പീന്‍സ്, മലേഷ്യ, തായ്വാന് എന്നിവര്‍ പങ്കുവക്കുന്ന സൗത്ത് ചൈന കടല്‍ ലോകത്തിലെ ഏറ്റവും സങ്കീര്‍ണമായ തര്‍ക്കമേഖലകളില്‍ ഒന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല