സ്വന്തം ലേഖകന്‍: യുഎന്‍ ഏജന്‍സി യുനേര്‍വയ്ക്കുള്ള സഹായം അമേരിക്ക നിര്‍ത്തലാക്കി; പലസ്തീന്‍ അഭയാര്‍ഥികളുടെ പുനരധിവാസം അനിശ്ചിതത്വത്തില്‍. പലസ്തീന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്ന യുഎന്‍ ഏജന്‍സി യുനേര്‍വയ്ക്കുള്ള 650 ലക്ഷം ഡോളറിന്റെ സഹായമാണ് നിര്‍ത്തലാക്കിയത്. യുനേര്‍വയുടെ പ്രവര്‍ത്തനം ശരിയായ ദിശയിലല്ല നടക്കുന്നത് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
നടപടി തങ്ങളുടെ ജനതയെ അപമാനിക്കുന്നതിനു തുല്യമാണെന്ന് പലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസിന്റെ വക്താവ് പറഞ്ഞു. യുഎന്‍ പ്രമേയത്തോടുള്ള ധിക്കാരമാണ് അമേരിക്കന്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു. 1948 ല്‍ അറബ്ഇസ്രയേല്‍ യുദ്ധത്തില്‍ ആയിരക്കണക്കിനു പലസ്തീനികള്‍ അഭാര്‍ഥികളായതിനെ തുടര്‍ന്നാണ് യുനേര്‍വയ്ക്കു രൂപംനല്‍കിയത്.
പശ്ചിമേഷ്യയിലാകെ ഈ സംഘടന 50 ലക്ഷം ആളുകളെയാണ് സംരക്ഷിക്കുന്നത്. ഇവര്‍ക്ക് ഭക്ഷണം, ചികിത്സ, വിദ്യാഭ്യാസ സഹായങ്ങളുമാണ് നല്‍കിവരുന്നത്. ഈ സംഘടനയ്ക്കു ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന രാജ്യമാണ് യുഎസ്. സംഘടനയുടെ ആകെ ഫണ്ടിന്റെ 30 ശതമാനവും യുഎസ് ആണ് നല്‍കിവന്നിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല