എത്രയൊക്കെ ക്രൂരത കാട്ടിയ മനുഷ്യരായാലും മരണശേഷം നാം ബഹുമാനം നല്‍കേണ്ടതുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോ കാണിക്കുന്നത് അമേരിക്കന്‍ സൈനികരുടെ കൊടും ക്രൂര വിനോദമാണ്. അഫ്ഘാനില്‍ വധിക്കപ്പെട്ട താലിബാന് തീവ്രവാദികളുടെ ശവത്തില്‍ സൈനികര്‍ മൂത്രം ഒഴിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.
എന്തായാലും അഫ്ഗാനില്‍ വധിച്ച താലിബാന് തീവ്രവാദികളുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയ രണ്ടു സൈനികരെ തിരിച്ചറിഞ്ഞുവെന്ന് അമേരിക്ക വ്യക്തമാക്കി. ഇവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവുമെന്ന് യുഎസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല
ദൃശ്യത്തിന്റെ ഉറവിടത്തെക്കുറിച്ചോ വിശ്വാസ്യതയെക്കുറിച്ചോ ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ലെന്ന് യുഎസ് മറൈന്‍ കോര്‍പ്സ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. സൈന്യത്തിന്റെ മൂല്യത്തിന് നിരക്കുന്ന പ്രവര്‍ത്തിയല്ല ഇതെന്നും എല്ലാ സൈനികരുടെയും സ്വഭാവത്തിന്റെ സൂചകമായി ദൃശ്യത്തെ കാണരുതെന്നും പ്രസ്താവനയില്‍ പറയുന്നു. വീഡിയോ ആരാണ് ഷൂട്ട് ചെയ്തതെന്നോ ആരാണ് ഇന്റര്‍നെറ്റില്‍ പോസ്റു ചെയ്തതെന്നോ വ്യക്തമല്ല.
അസാമാന്യമായ പെരുമാറ്റമാണ് ദൃശ്യത്തില്‍ കാണുന്നതെന്നും വീഡിയോ കൂടുതല്‍ കുഴപ്പമുണ്ടാക്കുന്നതാണെന്നുമായിരുന്നു പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബിയുടെ പ്രതികരണം. കൌണ്‍സില്‍ ഓഫ് അമേരിക്കന്‍- ഇസ്ലാമിക് റിലേഷന്‍സും യുഎസ് മുസ്ലീം സിവില്‍ റൈറ്റ്സ് ഗ്രൂപ്പും സംഭവത്തെ അപലപിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പെന്നറ്റയ്ക്ക് കത്തയച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല