സ്വന്തം ലേഖകന്‍: വ്യാജ ഭീകര വീഡിയോകള്‍ നിര്‍മിക്കാന്‍ യുഎസ് ചെലവഴിച്ചത് 3300 കോടി രൂപയെന്ന് വെളിപ്പെടുത്തല്‍. ഇറാഖില്‍ വ്യാജ ഭീകര വിഡിയോകള്‍ നിര്‍മിക്കാനും പ്രചരിപ്പിക്കാനും ബ്രിട്ടീഷ് പബ്ലിക് റിലേഷന്‍ കമ്പനിക്ക് പെന്റഗണ്‍ 50 കോടി ഡോളര്‍ (ഏകദേശം 3300 കോടി രൂപ) നല്‍കിയതായി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസമാണ് വെളിപ്പെടുത്തിയത്.
സൗദി ഭരണകൂടത്തിനും ചിലിയന്‍ ഏകാധിപതി അഗസ്റ്റോ പിനോഷെക്കും വേണ്ടി വിവാദമായ രീതിയില്‍ പ്രവര്‍ത്തിച്ച ബെല്‍ പോട്ടിംഗര്‍ കമ്പനിയെയാണ് രഹസ്യ പ്രചാരണങ്ങള്‍ക്ക് അമേരിക്ക തെരഞ്ഞെടുത്തത്. അറബ് ന്യൂസട്ട്‌വര്‍ക്കുകളുടെ ശൈലിയിലാണ് കമ്പനി ഹ്രസ്വമായ വീഡിയോകള്‍ തയ്യാറാക്കിയിരുന്നത്. കമ്പനിയിലെ ഒരു മുന്‍ ജീവനക്കാരന്റെ സഹായത്തോടെയാണ് വെളിപ്പെടുത്തല്‍.
ബെല്‍ പോട്ടിംഗര്‍ കമ്പനിയുടെ മുന്‍ ചെയര്‍മാന്‍ ലോര്‍ഡ് ടിം ബെല്‍ തന്റെ കമ്പനി ഗൂഢമായ സൈനിക ഓപറേഷന്‍ നടത്തിയതായി സണ്‍ഡേ ടൈംസിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാഖിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പെന്റഗണിനും സി.ഐ.എക്കും നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലിനും നിരന്തരം കൈമാറിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
കണ്ണുതുറപ്പിക്കുന്നതും ജീവിതത്തെ മാറ്റിമറിക്കുന്നതുമായ സംഭവങ്ങളായിരുന്നു ക്യാമ്പില്‍വെച്ച് തനിക്കുണ്ടായതെന്ന് കമ്പനിയുടെ വിഡിയോ എഡിറ്ററായിരുന്ന മാര്‍ട്ടിന്‍ വെല്‍സും വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല