സ്വന്തം ലേഖകന്‍: യുഎസ് ഗ്രീന്‍ കാര്‍ഡിനുള്ള അപേക്ഷയില്‍ നാലിന്‍ മൂന്നും ഇന്ത്യക്കാര്‍. അമേരിക്ക അതിവിദഗ്ധ തൊഴിലാളികള്‍ക്കു സ്ഥിരമായി താമസിക്കുന്നതിനായി നല്‍കുന്ന ഗ്രീന്‍ കാര്‍ഡ് അപേക്ഷകരില്‍ നാലില്‍ മൂന്നും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസം 18 വരെയുള്ള 3,95,025 ഗ്രീന്‍ കാര്‍ഡ് അപേക്ഷരില്‍ 3,06,601 പേരും ഇന്ത്യയില്‍നിന്നുള്ളതാണെന്നു യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അപേക്ഷകരുടെ ആശ്രിതരെ കൂടാതെയുള്ള കണക്കാണിത്. 67,031 അപേക്ഷകരുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്.
മറ്റു രാജ്യങ്ങളില്‍നിന്നൊന്നും പതിനായിരത്തിലേറെ അപേക്ഷകളില്ല. നിലവിലെ നിബന്ധനകള്‍ അനുസരിച്ചു ഗ്രീന്‍ കാര്‍ഡിനുള്ള കാത്തിരിപ്പ് 70 വര്‍ഷം വരെ നീളാമെന്നാണ് സൂചന. വിദഗ്ധ തൊഴിലാളികളായ ഇന്ത്യക്കാര്‍ക്ക് 25–92 വര്‍ഷം കാത്തിരുന്നാലേ ഗ്രീന്‍ കാര്‍ഡ് ലഭിക്കാനിടയുള്ളൂ എന്നതാണ് സ്ഥിതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല