സ്വന്തം ലേഖകൻ: അമേരിക്കയിൽ ആർക്കും ഏതു നിമിഷവും വെടിയേൽക്കാമെന്ന അപകടകരമായ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. ജൂലൈ മാസത്തിലെ ആദ്യ ആഴ്ചയിൽ മാത്രമുള്ള കണക്കുകളാണ് ഏവരേയും അമ്പരിപ്പിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും അവധിക്കാല അവസാന ആഴ്ചയിൽ അക്രമികൾ അഴിഞ്ഞാടിയപ്പോൾ മരിച്ചുവീണത് 220 പേരാണ്. ഇതുവരെ പരിക്കേറ്റവരുടെ എണ്ണം 570 ആയി. ഈ ഒരാഴ്ചയിൽ ഒരു വെടിവെപ്പ് പോലും റിപ്പോർട്ട് ചെയ്യാത്തത് അഞ്ചു സംസ്ഥാനങ്ങൾ മാത്രമാണ്. 2021ൽ ഇതേ കാലയളവിൽ 180 പേർ മരണപ്പെട്ടപ്പോൾ 516 പേർക്കാണ് പരിക്കേറ്റത്.
അമേരിക്കയിലെ വാരാന്ത്യ ആക്രമണങ്ങളുടെ മാത്രം കണക്കുകളാണ് പ്രമുഖ ഏജൻസികൾ പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ 11 സംഭവങ്ങൾ കൂട്ടമരണങ്ങളും പരിക്കുമേറ്റവയാണെന്ന് ഗൺ വയലൻസ് ആർകൈവ്‌സ് രേഖകളിൽ നിന്ന് വ്യക്തമാണ്. നാലോ അതിലധികമോ പേർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുള്ള സംഭവങ്ങളാണ് കൂട്ടആക്രമണങ്ങളെന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ 315 വെടിവെപ്പ് സംഭവങ്ങളാണ് ഈ വർഷം പിറന്നശേഷം ഇതുവരെ ഉണ്ടായത്. മരണസംഖ്യയും അമ്പരപ്പിക്കുന്നതാണ്. ഇതുവരെ 22,500 പേർ വെടിയേറ്റ് കൊല്ലപ്പെട്ടെന്നാണ് പഠനം തെളിയിക്കുന്നു. ഇതിനോടകം ഏകദേശം ഇത്രയും പേർക്ക് തന്നെ പരിക്കേറ്റിട്ടുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല