സ്വന്തം ലേഖകന്‍: അമേരിക്കയില്‍ പേമാരിയും കൊടുങ്കാറ്റും, സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പ്രളയത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു കൊച്ചുകുട്ടിയടക്കം നിരവധിപേര്‍ ഒഴുകിപ്പോവുകയും ചെയ്തു. വെസ്റ്റ് വെര്‍ജീനിയ മുഴുവന്‍ വെള്ളത്തിലായപ്പോള്‍ 100 കണക്കിന് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 44 കൗണ്ടികളിലാണ് സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
നൂറ് വര്‍ഷത്തിനിടയില്‍ വിര്‍ജീനിയയില്‍ പെയ്ത അതിശക്തമായ പേമാരിയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഒഹിയോ വാലി പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. 200 ലധികം സൈനികരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഒരു ഷോപ്പിംഗ് കോംപ്‌ളക്‌സില്‍ കുടുങ്ങിയ 500 പേരെ സൈന്യം രക്ഷപ്പെടുത്തി.
വാര്‍ത്താവിനിമയ വൈദ്യൂതി ബന്ധങ്ങളും തകരാറിലായിരിക്കുകയാണ്. ഒഹിയോയിലും ഇല്ലിനോയ്‌സിലും അനേകം കൊടുങ്കാറ്റുകളാണ് വീശിയത്. മരണമടഞ്ഞവരില്‍ എട്ടു വയസ്സുകാരനായ ഒരു കുട്ടിയും ഉണ്ടായിരുന്നു. വെള്ളത്തില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ കുട്ടി ശക്തമായ ഒഴുക്കില്‍ പെടുകയായിരുന്നു. ഗ്രീന്‍ ബ്രയര്‍ കൗണ്ടിയിലെ റിച്ച്‌വുഡ് നഗരത്തില്‍ കനത്ത നാശമാണ് ഉണ്ടായത്.
ഗ്രീന്‍ബ്രയര്‍ കൗണ്ടിയിലെ സമ്മിറ്റ് തടാകത്തിലെ ഡാം നിറഞ്ഞുകവിഞ്ഞു. ജോര്‍ദാന്‍ ക്രീക്കിന് സമീപത്തെ മിക്ക ജലാശയങ്ങളും കവിഞ്ഞൊഴുകുകയാണ്. മാര്‍മെറ്റ്, ബെല്ലി, ചെസാപീക്ക് എന്നിവിടങ്ങളിലെ റോഡുകളിലും വെള്ളംകയറി. അതിശക്തമായ കാറ്റില്‍ വീടിന് മുകളിലേക്കും മറ്റും മരങ്ങള്‍ വീണു. ബുധനാഴ്ച മാത്രം 18 ചുഴലിക്കാറ്റ് വീശിയതായിട്ടാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നത്. വൈദ്യുത ബന്ധം തകരാറിലാകുകയും 12,000 പേര്‍ ഇരുട്ടിലാകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല