സ്വന്തം ലേഖകന്‍: അമേരിക്കയിലേക്ക് കുടിയേറാന്‍ മുന്നില്‍ ഇന്ത്യക്കാരും ചൈനക്കാരുമെന്ന് യുഎസ് സെന്‍സസ് ബ്യൂറോ. യുഎസ് കുടിയേറ്റത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മെക്‌സിക്കോയെ പിന്തള്ളിയാണ് ഇന്ത്യയും ചൈനയും മുന്നിലെത്തിയതെന്ന് യുഎസ് സെന്‍!സസ് ബ്യൂറോ നടത്തിയ പഠനത്തില്‍ പറയുന്നു.
അനധികൃത കുടിയേറ്റ നിയന്ത്രണ നിയമം ശക്തമാക്കിയതോടെ മെക്‌സിക്കോയില്‍ നിന്നുള്ള കുടിയേറ്റം വന്‍തോതില്‍ കുറഞ്ഞു. പഠനം, ജോലി എന്നിവയ്ക്ക് എത്തി യുഎസില്‍ കുടിയേറുന്നവരുടെ എണ്ണത്തില്‍ വന്ന വര്‍ധന ഇന്ത്യയ്ക്കും ചൈനയ്ക്കും ഗുണകരമാകുകയും ചെയ്തു.
ഒരു ദശകമായി ഈ മാറ്റം അനുഭവപ്പെട്ടുവരികയാണ്. യുഎസിലെ കുടിയേറ്റക്കാരുടെ മൊത്തം കണക്കെടുത്താല്‍ ഇപ്പോഴും മെക്‌സിക്കോക്കാരാണു മുന്നില്‍. എന്നാല്‍ കാര്യങ്ങള്‍ മെല്ലെ മാറുകയാണ്. 2000ല്‍ മെക്‌സിക്കോയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം 4,02,000 ആയിരുന്നപ്പോള്‍ ചൈന, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ 84,000 വീതം ആയിരുന്നു.
പക്ഷേ 2013ല്‍ ചൈനയില്‍ നിന്നു 1,47,000 പേരും ഇന്ത്യയില്‍ നിന്നു 1,29,000പേരും കുടിയേറിയപ്പോള്‍ മെക്‌സിക്കോയില്‍ നിന്നു വന്നവരുടെ എണ്ണം 1,25,000 ആയി കുറഞ്ഞു– സെന്‍!സസ് ബ്യൂറോ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല