1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2012

ലോക സാമ്പത്തിക വ്യവസ്ഥയെ നിയന്ത്രിക്കുന്ന അമേരിക്ക ഒരു വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഗ്രീസില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമല്ല അമേരിക്കയുടെ കാര്യങ്ങള്‍. ഒരു പക്ഷേ, പ്രതിസന്ധി അതിലും കൂടുതലാണെന്ന് വേണമെങ്കില്‍ പറയാം. ധനകമ്മിയും ആഭ്യന്തര മൊത്ത ഉത്പാദനവും പരിഗണിക്കുകയാണെങ്കില്‍ കമ്മി 30 ശതമാനം കൂടുതലാണ്. യൂറോപ്യന്‍ മേഖലയില്‍ ഇത് വെറും ഏഴു ശതമാനം മാത്രമാണ്. ബജറ്റ് ധനകമ്മി 1.3 ട്രില്യണും രാജ്യത്തിന്റെ മൊത്തം കടം 15 ടില്യണുമാണെന്നാണ് ഷാഡോസ്റ്റാറ്റ്‌സ് എന്ന വെബ്‌സൈറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഓരോ വര്‍ഷത്തെയും ധനകമ്മി പരിഹരിക്കുന്നതിനായി അമേരിക്ക ട്രഷറി ബോണ്ടുകള്‍ പുറത്തിരിക്കുന്നുണ്ട്. ഇത് പൊതുകടം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. 2000ല്‍ പൊതുകടം ആറു ട്രില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. ചുരുക്കത്തില്‍ വരുമാനത്തില്‍ കൂടുതല്‍ ചെലവാക്കുന്ന അമേരിക്ക അധിക വരുന്ന തുകയ്‌ക്കെല്ലാം സെക്യൂരിറ്റി ബോണ്ടുകളും ട്രഷറി ബോണ്ടുകളും വില്‍പ്പന നടത്തിയിട്ടുണ്ട്. തീര്‍ച്ചയായും ഇത്തരത്തില്‍ അധികകാലം ഒരു രാജ്യത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ഉറപ്പാണ്.

രാജ്യത്തിന്റെ ധനകമ്മികുറയ്ക്കുന്നതിനായി ഒബാമ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരേ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്(ഐഎംഎഫ്) രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനു മുന്നോടിയായി ധനകമ്മി കുറച്ച് മുഖം രക്ഷിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ധൃതിപിടിച്ച ഇത്തരം നീക്കങ്ങള്‍ സാമ്പത്തികമേഖലയെ മൊത്തം പ്രതിസന്ധിയിലാക്കുമെന്ന് നാണയനിധി മുന്നറിയിപ്പ് നല്‍കി.

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക മേഖലയുടെ വളര്‍ച്ചാനിരക്ക് രണ്ടു ശതമാനം മാത്രമായിരിക്കുമെന്ന് ഐഎംഎഫ് അഭിപ്രായപ്പെട്ടു. നിലിവുള്ള 8.5 ശതമാനം ധനകമ്മിയെ 5.5 ശതമാനത്തിലേക്ക് കൊണ്ടുവരാനാണ് ഒബാമ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ആഭ്യന്തരമൊത്ത ഉത്പാദനത്തിന്റെ ഒരു ശതമാനത്തില്‍ കൂടുതലായുള്ള ഏത് നീക്കവും സാമ്പത്തികമേഖലയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാമ്പത്തികമേഖല ഭദ്രമാണെന്നു കാണിയ്ക്കാന്‍ നടത്തുന്ന നീക്കങ്ങളില്‍

രൂപയുമായും യൂറോയുമായും താരതമ്യം ചെയ്യുമ്പോള്‍ ഡോളറിനുള്ള ആധിപത്യം അധികനാളുണ്ടാവില്ലെന്ന് വ്യക്തമാണ്. ഡോളറിന്റെ തിരിച്ചുപോക്ക് അമേരിക്ക സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കലുമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.