സ്വന്തം ലേഖകൻ: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍നിന്നുള്ള പരുചുരി അഭിജിത്ത് (20) ആണ് കൊല്ലപ്പെട്ടത്. ബോസ്റ്റണ്‍ സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു. കാട്ടില്‍ കാറിനുള്ളിലാണ് അഭിജിത്തിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷമാണ് അഭിജിത്ത് ബോസ്റ്റണ്‍ സര്‍വകലാശാലയിലെത്തിയത്. കൂട്ടുകാര്‍ക്കൊപ്പം വാടകവീട്ടിലായിരുന്നു താമസം. ക്ലാസിനുശേഷം തിരികെയെത്താത്തതിനെ തുടര്‍ന്ന് കൂട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കാട്ടില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പണവും ലാപ്‌ടോപ്പും കവരുന്നതിനായി ആക്രമികള്‍ അഭിജിത്തിനെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഇത് പൂര്‍ണമായും സ്ഥിരീകരിച്ചിട്ടില്ല. ഗുണ്ടൂര്‍ സ്വദേശികളായ പരുചുരി ചക്രധര്‍ – ശ്രീലക്ഷ്മി ദമ്പതികളുടെ ഏകമകനാണ് കൊല്ലപ്പെട്ട അഭിജിത്ത്. നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല