സ്വന്തം ലേഖകന്‍: പാകിസ്താന്‍ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് അതിജാഗ്രതാ മുന്നറിയിപ്പ്. കഴിയുമെങ്കില്‍ സന്ദര്‍ശനം ഒഴിവാക്കാന്‍ നിര്‍ദ്ദേശം. നിലവില്‍ പാകിസ്താനിലുള്ള യു.എസ് പൗരന്മാര്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ ഇസ്ലാമാബാദിലെ അമേരിക്കന്‍ എംബസിക്കും കറാച്ചിയിലെ കോണ്‍സുലേറ്റ് ജനറലിനും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
പാകിസ്താനില്‍ വിദേശികള്‍ക്കുനേരെ പ്രത്യേകിച്ച് യു.എസ് പൗരന്മാരെ ലക്ഷ്യമിട്ട് ഭീകര സംഘടനകളുടെ ആക്രമണം പതിവായതോടെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. അമേരിക്കന്‍ പൗരന്മാരെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകലും സ്ഥിരം സംഭവമാണെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
മതനിയമത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കുന്നത് പാകിസ്താനില്‍ വ്യാപകമാകുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഭീകരര്‍ ന്യുനപക്ഷ ആരാധനാലയങ്ങള്‍ ലക്ഷ്യമിടുന്നുണ്ടെന്നും അമേരിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരം പ്രശ്‌നനങ്ങള്‍ ഉന്നയിച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് പാകിസ്താനിലെ പല ഭാഗങ്ങളിലും പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. കോണ്‍സുലേറ്റ് ജീവനക്കാര്‍ക്കു പോലും സ്വന്തം വാഹനം ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും പ്രസ്താവനയില്‍ അമേരിക്ക കുറ്റപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല