വിദേശ നയങ്ങളില്‍ അമേരിക്ക ഇന്ത്യയെ കണ്ടു പഠിക്കണമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്‍. വിദേശ നയങ്ങളില്‍ സാമ്പത്തികം മുഖ്യ അജന്‍ഡയാക്കി വളരുന്ന ഇന്ത്യയില്‍ നിന്നും അമേരിക്ക പാഠമുള്‍ക്കൊള്ളണമെന്നാണ് ഹിലരി പറഞ്ഞത്. ബ്രസീലിനെയും ഇന്ത്യയൊടൊപ്പം ഹിലരി ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
വിദേശ നയം സംബന്ധിച്ച വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടി വരുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ആണ് ഈ രാജ്യങ്ങളിലെ നേതാക്കള്‍ ആദ്യം പരിഗണിക്കുന്നതെന്ന് അവര്‍ പറഞ്ഞു. അമേരിക്കയും ഇത്തരത്തില്‍ സാമ്പത്തിക വളര്‍ച്ചയെ പരിഗണിക്കാന്‍ തുടങ്ങണമെന്നും ഹിലരി കൂട്ടിച്ചേര്‍ത്തു.
പ്രസ്താവനയുടെ അവസാനം അമേരിക്കയില്‍ ഇപ്പോള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ‘കീഴടക്കല്‍’ സമരങ്ങളെ വിമര്‍ശിക്കാന്‍ ഹിലരി മറന്നില്ല. രാജ്യത്തെ അപകടത്തിന്റെ വക്കിലെത്തിച്ചു കാര്യം നേടാനുള്ള രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കണം. ഈ പ്രക്ഷോഭം ലോകരാജ്യങ്ങള്‍ക്കിടയില്‍ യു.എസ് നേതൃത്വം സംബന്ധിച്ചു ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ ഇടയാക്കും എന്നാണ് പ്രക്ഷോഭങ്ങളെക്കുറിച്ച് ഹിലരി പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല