1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2012


തകര പോലെ മലയാള സിനിമയില്‍ പുതുമുഖങ്ങള്‍ മുളച്ചുപൊന്തുന്നുണ്ടെങ്കിലും അവരാരും തനിയ്ക്ക ഭീഷണിയല്ലെന്ന് തെളിയിക്കുകയാണ് പൃഥ്വിരാജ്. പുത്തന്‍തലമുറയിലെ താരങ്ങളില്‍ തന്നെ വെല്ലാനാരുമില്ലെന്ന് സുകുമാര പുത്രന്‍ തെളിയിക്കുന്നത് ഷാജി കൈലാസ് ചിത്രമായ സിംഹാസനത്തിലൂടെയാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസിയ്ക്കാമെങ്കില്‍ പൃഥ്വിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനയ്ക്കുന്ന ചിത്രം പണക്കൊയ്ത്ത് തുടങ്ങിക്കഴിഞ്ഞു.

ഷൂട്ടിങ് പുരോഗമിയ്ക്കുന്നതിനിടെ 2.5 കോടി രൂപയ്ക്ക് സിംഹാസനത്തിന്റെ വിതരണാവകാശം വിറ്റുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ മലയാളികള്‍ ചേര്‍ന്ന് രൂപം കൊടുത്ത പുതിയൊരു വിതരണക്കമ്പനിയാണ് പൊന്നുംവിലയ്ക്ക് സിംഹസാനം വിലയ്‌ക്കെടുത്തത്.

ചിത്രത്തിന്റെ സാറ്റലൈറ്റ് റേറ്റും ആരെയും ഞെട്ടിയ്ക്കും. 2.70 കോടി രൂപയ്ക്കാണ് ഷാജി തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ലഭിച്ചിരിയ്ക്കുന്നത്. ചിത്രത്തിന്റെ ഇന്ത്യയിലേയും വിദേശത്തെയും വീഡിയോ റേറ്റുകള്‍ ഇനിയും വില്‍ക്കാനിരിയ്ക്കുന്നതേയുള്ളൂ. ഒരു മുപ്പത് ലക്ഷം രൂപ കൂടി ഈ വഴിയ്ക്ക് നിര്‍മാതാവിന്റെ കീശയിലെത്തും. പൃഥ്വി ചിത്രത്തിന് വേണ്ടി പണം മുടക്കിയ നിര്‍മാതാവ് ചന്ദ്രകുമാറിന്റെ പണപ്പെട്ടി ഇപ്പോള്‍ തന്നെ നിറഞ്ഞുവെന്ന് ചുരുക്കം. പടം കൊട്ടകയിലെത്തും മുമ്പേയാണ് ഇതെന്നും ഓര്‍ക്കണം.

പുതിയ ചിത്രമായ മാസ്റ്റേഴ്‌സ് തിയറ്ററുകളില്‍ തിരിച്ചടി നേടുമ്പോഴാണ് പൃഥ്വിയ്ക്ക് ആശ്വാസകരമായ ഈ സംഭവം നടന്നിരിയ്ക്കുന്നത്. ഇനി പറയൂ പൃഥ്വിയെ വെല്ലാനാരുണ്ട്?

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.