1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2017

സ്വന്തം ലേഖകന്‍: മിഷേലിനു മുന്നെ ഒബാമയുടെ ഹൃദയം കവര്‍ന്ന ചാരക്കണ്ണുള്ള സുന്ദരിയാണ് അമേരിക്കന്‍ മാധ്യമങ്ങളിലെ താരം. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ആദ്യ കാമുകി ഒഹിയോയിലെ ഒബെര്‍ലിന്‍ കോളെജിലെ പ്രൊഫസറും എഴുത്തുകാരിയുമായ ഷൈല മിയോഷി ജാഗറാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഡേവിഡ് ജെ ഗാരോ എഴുതിയ റൈസിംഗ് സ്റ്റാര്‍ എന്ന പുസ്തകത്തിലാണ് ഇക്കാര്യം ആദ്യം പുറത്തുവന്നത്. ഷൈലയോട് ഒബാമ രണ്ട് തവണ വിവാഹാഭ്യര്‍ത്ഥന നടത്തിയതായും പുസ്തകത്തിലുണ്ട്.

1980 കളുടെ മധ്യത്തില്‍ ഇരുവരും കടുത്ത പ്രണയത്തിലായിരുന്നു. ഒബാമയുടെ കൗമാര കാലത്തില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ ഷൈലയ്ക്ക് കഴിഞ്ഞു. ആദ്യം വിവാഹാഭ്യര്‍ത്ഥന നടത്തുമ്പോള്‍ ഒബാമയുടെ പ്രായം 25 ഉം ഷൈലയുടേത് 23മായിരുന്നു. ഇരുവരുടേയും പ്രണയബന്ധത്തില്‍ ഷൈലയുടെ കുടുംബാംഗങ്ങള്‍ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്.

1992 ല്‍ മിഷേലിനെ വിവാഹം കഴിക്കുന്നതുവരെ ഒബാമയും ഷൈലയും കണ്ടുമുട്ടിയിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു. തന്റെ ഉയര്‍ച്ചയ്ക്ക് ആഫ്രിക്കന്‍അമേരിക്കന്‍ പ്രതിച്ഛായ കാത്തു സൂക്ഷിക്കേണ്ടതിന്റെ അനിവാര്യത ഒബാമയ്ക്ക് വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഒരു കറുത്ത വര്‍ഗക്കാരിയാകും തന്റെ ഭാവിക്ക് ചേരുക എന്ന് ഒബാമ കരുതിയിരുന്നതായും പുസ്തകത്തില്‍ പറയുന്നു.

മിഷേലുമായുള്ള വിവാഹത്തിന് ശേഷം ഇരുവരും കണ്ടുമുട്ടിയിട്ടില്ല. ചുരുക്കം ചില കത്തുകളിലൂടെയും ഫോണ്‍ കോളുകളിലൂടെയും മാത്രമാണ് ബന്ധപ്പെട്ടിരുന്നതെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. പുസ്തകവും വാര്‍ത്തകളും തരംഗമായെങ്കിലും ഒബാമയോ മിയോഷിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.