സ്വന്തം ലേഖകന്‍: ഭീകരര്‍ക്കെതിരെ നടപടി എടുക്കാന്‍ വിമുഖത; പാക്കിസ്ഥാന് നല്‍കാമെന്നേറ്റ 2100 കോടിയുടെ സൈനിക സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വര്‍ഷം ആദ്യമാണ് പാക്കിസ്ഥാന് സഹായം പ്രഖ്യാപിച്ചത്. പിന്നീട് അഫ്ഗാനിസ്ഥാനെതിരായി 17 വര്‍ഷമായി ഭീകര പ്രവര്‍ത്തനം നടത്തുന്ന തീവ്രവാദികള്‍ക്ക് പാക്കിസ്ഥാന്‍ സുരക്ഷിത താവളമൊരുക്കുകയാണെന്ന് വാദം ഉന്നയിച്ച് അമേരിക്ക സഹായം റദ്ദാക്കുകയായിരുന്നു. എന്നാല്‍ ഈ വാദം പാക്കിസ്ഥാന്‍ നിഷേധിച്ചു.
പക്ഷേ സഹായം റദ്ദാക്കിയെങ്കിലും ഭാവിയില്‍ പാക്കിസ്ഥാന്‍ നയം മാറ്റുകയും, ഭീകരര്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്താല്‍ നിലപാട് മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. 2002 മുതല്‍ അമേരിക്ക 3300 കോടിയിലധികം ഡോളറിന്റെ സാമ്പത്തിക സഹായമാണ് പാക്കിസ്ഥാന് നല്‍കിയിട്ടുള്ളത്. ഇതില്‍ 99 കോടിയും സൈനീക സാമ്പത്തിക സഹായമാണ്.
പാക്കിസ്ഥാന്റെ പല നിലപാടുകളാണ് അമേരിക്ക പുതിയ തീരുമാനം എടുക്കുന്നതിന് കാരണമായതെന്നും, ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഉടന്‍ ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലും മറ്റ് അയല്‍ രാജ്യങ്ങളിലും ആക്രമണങ്ങള്‍ നടത്തുന്ന തീവ്രവാദ സംഘങ്ങളുടെ ശൃംഖലകളെ ദുര്‍ബലപ്പെടുത്തുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ മാത്രമേ സൈനിക സഹായമായി നല്‍കുന്ന തുക പാക്കിസ്ഥാന് ഉപയോഗപ്പെടുത്താനാവൂ എന്നും അമേരിക്ക നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല