1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2018

സ്വന്തം ലേഖകന്‍: കുടിയേറ്റ കാരവാന്‍ തടയാന്‍ രണ്ടും കല്‍പ്പിച്ച് യുഎസ് ഭരണകൂടം; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ 5,200 സേനാംഗങ്ങളെ വിന്യസിക്കുമെന്ന് പ്രഖ്യാപനം. മധ്യ അമേരിക്കയില്‍നിന്ന് യുഎസിലേക്ക് യാത്ര ചെയ്യുന്ന കുടിയേറ്റക്കാരെ തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ 5,200 സുരക്ഷാ ഉദ്യോഗസ്ഥരെകൂടി വിന്യസിക്കുമെന്ന് പെന്റഗണ്‍ അറിയിച്ചു. യുഎസിലേക്ക് കുടിയേറാനായി ആയിരക്കണക്കിന് അഭയാര്‍ഥികള്‍ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.

അനധികൃത കുടിയേറ്റക്കാരെ തടയാന്‍ അമേരിക്കന്‍ സൈന്യം കാത്തിരിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥരെ അതിര്‍ത്തിയില്‍ വന്യസിക്കാനുള്ള തീരുമാനം പെന്റഗണ്‍ അറിയിച്ചത്. നിലവില്‍ 2,100 ദേശീയ ഗാര്‍ഡ് അംഗങ്ങള്‍ അതിര്‍ത്തിയില്‍ സുരക്ഷയ്ക്കായി ഉണ്ട്.

പ്രവിശ്യകളിലെ ഇടക്കാല തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ട്രംപ് ഭരണകൂടം അതിര്‍ത്തിയിലെ കുടിയേറ്റ പ്രശ്‌നം ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുമെന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രഖ്യാപനങ്ങളില്‍ പ്രധാനമായിരുന്നു. ഇതിനായി പണം വേണമെന്ന ട്രംപിന്റെ ആവശ്യം മെക്‌സിക്കോയുമായുള്ള ബന്ധം ഉലയുന്നതിനും കാരണമായി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.