1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2018

സ്വന്തം ലേഖകന്‍: ഫാഷന്‍ ഷോയ്ക്കിടെ റാമ്പില്‍ കുഞ്ഞിനെ മുലയൂട്ടി അമേരിക്കന്‍ മോഡല്‍; അനുമോദിച്ചും വിമര്‍ശിച്ചും സമൂഹ മാധ്യമങ്ങള്‍. അമേരിക്കന്‍ മോഡലായ മാര മാര്‍ട്ടിനാണ് വ്യത്യസ്തമായൊരു കാറ്റ്‌വാക്കുമായി സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്. കാറ്റ്‌വാക്കിനിടിയില്‍ മകളെ മുലയൂട്ടിയാണ് മാര കാഴ്ചക്കാരുടെ മുന്നിലെത്തിയത്.

ബിക്കിനി ധരിച്ചാണ് അഞ്ചു മാസം പ്രായമുള്ള മകള്‍ ആരിയയ്ക്ക് മുലയൂട്ടി കൊണ്ട് മാര്‍ട്ടിന്‍ റാമ്പില്‍ ചുവടുവച്ചത്. കുഞ്ഞ് ആരിയയും അമ്മയുടെ അതേ വേഷമാണ് അണിഞ്ഞിരിക്കുന്നത്. പരിപാടിയുടെ ഭാഗമായുണ്ടാകുന്ന ശബ്ദകോലാഹലങ്ങള്‍ കുഞ്ഞിനെ അലോസരപ്പെടുത്താതിരിക്കാനായി കുഞ്ഞിന്റെ ചെവിയില്‍ ഹെഡ്‌ഫോണ്‍ വെച്ചിരുന്നു.

മാര്‍ട്ടിന്റെ ഈ വിശേഷ പ്രവൃത്തിയെ നിറഞ്ഞ കൈയടിയോടെയാണ് കാണികള്‍ സ്വീകരിച്ചത്. എന്നാല്‍ മാര്‍ട്ടിന്റെ ഈ പ്രവര്‍ത്തി തീരെ ഉചിതമായില്ല, അശ്ലീലമാണ് എന്നീ കുറ്റപ്പെടുത്തലുകളുമായി സൈബര്‍ലോകം ആക്രമണം ആരംഭിച്ചുകഴിഞ്ഞു.

എന്നാല്‍ ഇതിനെതിരെ പ്രതികരിച്ച മാര്‍ട്ടിന്‍ ഞാന്‍ ദിവസവും ചെയ്യുന്ന പ്രവര്‍ത്തി റാമ്പില്‍ ചെയ്തതിന്റെ പേരില്‍ മാധ്യമങ്ങളുടെ തലക്കെട്ടായി മാറിയെന്നത് വിശ്വസിക്കാനാകുന്നില്ലെന്നും. താന്‍ ശരിയല്ലാത്തതായി ഒന്നും ചെയ്തിട്ടില്ല. എല്ലാ സ്ത്രീകള്‍ക്കും ഇങ്ങനെ ചെയ്യാമെന്ന സന്ദേശം സ്ത്രീകളിലേക്ക് എത്തിക്കാന്‍ സാധിച്ചതില്‍ വളരെയേറെ കൃതഞ്ജത തോന്നുന്നു എന്നും പറഞ്ഞു.

മകളെ മുലയൂട്ടി റാമ്പിലൂടെ നടക്കുന്ന തീരുമാനമാനം മുന്‍കൂട്ടി നിശ്ചയിച്ച തല്ലായിരുന്നു. പെട്ടെന്നെടുത്തതായിരുന്നു. ഷോ തുടങ്ങുന്ന സമയത്ത് അവള്‍ക്ക് വിശന്നപ്പോള്‍ സംഘാടകരില്‍ ഒരാള്‍ പറഞ്ഞതനുസരിച്ചാണ് താന്‍ റാമ്പിലൂടെ മുലയൂട്ടി കൊണ്ട് നടന്നതെന്നും മാര്‍ട്ടിന്‍ എന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പൊതുസ്ഥങ്ങളില്‍ മുലയൂട്ടുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഇപ്പോഴും അമേരിക്കയില്‍ തുടരുകയാണ്. പൊതുസ്ഥലങ്ങളില്‍ മുലയൂട്ടുന്ന അമ്മന്മാര്‍ക്ക് നിയമപരമായ സംരക്ഷണം നല്‍കണമെന്ന ക്ഷേമപ്രവര്‍ത്തകര്‍ ആവശ്യവും ശക്തമാണ്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.