സ്വന്തം ലേഖകന്‍: പത്തു വര്‍ഷം മുമ്പ് മകളെ കൊന്നവരെ സമൂഹ മാധ്യമങ്ങളിലൂടെ പിന്തുടര്‍ന്ന് അകത്താക്കിയ കാലിഫോര്‍ണിയക്കാരി അമ്മയുടെ കഥ. യുഎസിലെ കാലിഫോര്‍ണിയ സ്വദേശിയായ ബലിന്ദാ ലേന്നിന്റെ ജീവിത കഥയാണ് ഹോളിവുഡ് സിനിമകളെപ്പോലും അതിശയിക്കുന്നത്.
പത്തു വര്‍ഷം നീണ്ട തെരച്ചിലിനൊടുവില്‍ മകളെ വെടിവെച്ചു കൊന്ന അക്രമി സംഘത്തെ മുഴുവന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പിന്തുടര്‍ന്ന് ഇവര്‍ ജയിലാക്കുകയായിരുന്നു. വെള്ളിയാഴ്ച അവശേഷിച്ച കുറ്റവാളി വില്യം ജോക്‌സ് സോറ്റെലോ എന്നയാളെയും കുടുക്കിയതോടെ പത്തു വര്‍ഷത്തെ കഠിനാധ്വാനത്തിന് അവസാനമായി.
2006 ല്‍ മകള്‍ ക്രിസ്റ്റല്‍ തീയോബാള്‍ഡ് വെടിയേറ്റ് മരിച്ചതിന് പിന്നാലെ വിവിധ സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അതിലൂടെ കുറ്റവാളികളിലേക്ക് എത്തുകയും അവരുടെ വിവരങ്ങള്‍ പോലീസിന് കൈമാറുകയും ചെയ്യുകയായിരുന്നു ബലിന്ദ. സംഘത്തിലെ സോറ്റെലോ ഒഴികെ എല്ലാവരേയും 2011 നകം പോലീസിന്റെ പിടിയില്‍ എത്തിഛ്ക ഇവര്‍ ആറു വര്‍ഷം വിടാതെ പിന്തുടര്‍ന്ന് സോറ്റെല്ലോയെയും ഒടുവില്‍ നിയമത്തിന് മുന്നില്‍ എത്തിക്കുകയായിരുന്നു.
മകളെ അടക്കം ചെയ്തതിന്റെ തൊട്ടുപിന്നാലെ കുറ്റവാളിയെ പിടികൂടുമെന്ന് ശപഥം എടുത്ത അവര്‍ മകള്‍ക്ക് നീതി കിട്ടാന്‍ അവസാന ശ്വാസം വരെ പോരാടുമെന്ന് താന്‍ മകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നതായി ടെലിവിഷന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പത്തു വര്‍ഷത്തിന് ശേഷം താന്‍ വാക്കു പാലിച്ചതായി അവര്‍ വ്യക്തമാക്കി.
മകളുടെ മരണം തന്നെ തകര്‍ത്തു കളഞ്ഞിരുന്നു. ദേഷ്യം, സങ്കടം, വിഷമം ജീവിക്കേണ്ടെന്ന് പോലും തോന്നിയ അവസ്ഥ, മരിക്കാന്‍ തോന്നിപ്പോയിരുന്നു.തുടര്‍ന്ന് ബിലിന്ദ സമൂഹ മാധ്യമങ്ങളിലൂടെ മകളുടെ ചിത്രം ഉപയോഗിച്ച് തന്നെ കൊലയാളി സംഘവുമായി ബന്ധപ്പെട്ടു.
ഒടുവിലാണ് ലാന്‍ സോറ്റെല്ലോയിലേക്ക് എത്തിയത്.
2006 ഫെബ്രുവരിയിലായിരുന്നു ക്രിസ്റ്റല്‍ തിയോബാള്‍ഡിനെ സോറ്റെല്ലോ എന്ന 28 കാരന്‍ വെടിവെച്ചു കൊന്നത്. ലോസ് ഏഞ്ചല്‍സിലെ റിവര്‍സൈഡിലൂടെ കാമുകനൊപ്പം കാറില്‍ വരികയായിരുന്ന തിയോബോള്‍ഡിനെ ആളുമാറി വെടിവക്കുകയായിരുന്നു. തലയില്‍ വെടിയേറ്റ തിയോബാള്‍ഡ് സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. വയറ്റില്‍ വെടിയേറ്റെങ്കിലും കാമുകന്‍ രക്ഷപ്പെട്ടു.
മകളെ കൊന്ന സംഘത്തിലെ 12 ലധികം പേരെയാണ് ലെന്‍ പത്തു വര്‍ഷം കൊണ്ട് അഴികള്‍ക്കുള്ളിലാക്കിയത്. കൊലപാതകം, കൊലപാതക ശ്രമം, അനധികൃതമായി ആയുധം കൈവശം വക്കല്‍, ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സാറ്റെല്ലോക്കും സംഘത്തിനും മേല്‍ ചുമത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല